കര്‍ക്കടക മാസാചരണം

കർക്കടകം പുലർന്നു .ഇരമ്പിയാർക്കുന മഴയിൽ, അതിനെ വകവയ്ക്കാതെ, തുഞ്ചൻറെ പൈങ്കിളി ഇന്നുമുതൽ പാടിത്തുടങ്ങും, ചിങ്ങപ്പുലരി വരെ. എന്താണ് കർക്കടകം? കൊല്ലവർഷത്തിലെ അവസാനത്തെ മാസമാണ് കർക്കടകം. സൂര്യൻ കർക്കടകരാശിയിൽ സഞ്ചരിക്കുന്ന ഈ കാലത്ത് പ്രപഞ്ചത്തിലെ ജീവജാലങ്ങളുടെ ചൈതന്യത്തിനു ക്ഷയം സംഭവിക്കുന്നു എന്നാണ് വിശ്വാസം. കാർഷികവൃത്തി ഉപജീവനമാർഗ്ഗമായി കൊണ്ടുപോന്നിരുന്ന കേരളീയജനതയ്ക്ക് കർക്കടകം പഞ്ഞമാസമാണ് . കോരിച്ചൊരിയുന്ന മഴയിൽ ജോലിയോ വരുമാനമോ ഇല്ലാതിരുന്നത് തന്നെ കാരണം. കർക്കടകത്തിലെ ആരോഗ്യപരിപാലനത്തിന് പണ്ടുമുതൽക്കേ മലയാളികൾ പ്രാധാന്യം നൽകിയിരുന്നു. വേനലിന്റെ കാഠിന്യത്തിൽ നിന്ന് പെട്ടെന്നൊരു മഴക്കാലത്തിലേക്ക് കടക്കുമ്പോൾ അതിനോടൊപ്പം ആരോഗ്യത്തിനും കാര്യമായ ലോപം സംഭവിക്കുന്നു. മഴക്കാലത്തെ ആരോഗ്യപ്രശ്‌നങ്ങളിൽ നിന്നും രക്ഷനേടാൻ സുഖചികിത്സ അനിവാര്യമായി വരുന്നു. കർക്കടകഞ്ഞി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യപരിപാലനത്തിനും ഉത്തമമാണ്. എന്തുകൊണ്ട് രാമായണപാരായണം? ഭാരതം ലോകത്തിന് സംഭാവന ചെയ്ത രണ്ട് ഇതിഹാസങ്ങളിലൊന്നാണ് രാമായണം. കർക്കടക മാസത്തിൽ ക്ഷേത്രങ്ങളിലും ഹൈന്ദവ ഭവനങ്ങളിലും രാമായണപാരായണം നടത്തിവരുന്നു. ശ്രീരാമൻ എന്ന ഉത്തമനായ ഭരണാധികാരിയുടെ ജീവിതകഥയിലൂടെ മനുഷ്യജന്മത്തിൻറെ സകല ധർമ്മങ്ങളെയും ഒരു മഹത്കാവ്യത്തിൽ ആവാഹിച്ചിരിക്കുകയാണ് വാത്മീകി. ഹൈന്ദവ വിശ്വാസമനുസരിച്ച് ജീവജാലങ്ങളുടെ ചൈതന്യത്തിൽ കാര്യമായ ക്ഷയം സംഭവിക്കുന്ന കർക്കടകമാസത്തിൽ ഈശ്വരചൈതന്യം വീണ്ടെടുക്കാനും വരുംകാലങ്ങളിൽ അനുഷ്ഠിക്കേണ്ടതായ ജീവിതചര്യകൾ ക്രമപ്പെടുത്തുന്നതിനും രാമായണപാരായണം ഉത്തമമാകുന്നു.രാമായണത്തിലെ ഏഴ് കാണ്ഡങ്ങളും കർക്കടകം ഒന്ന് മുതൽ ആ മാസം അവസാനിക്കുന്നതോടുകൂടി പാരായണം ചെയ്തു തീർക്കണം. കർക്കടകത്തിലെ സകല ദോഷങ്ങളും രാമായണ പാരായണം ഇല്ലാതാക്കും എന്ന് വിശ്വസിച്ചുപോരുന്നു. അതിരാവിലെ വീട് വൃത്തിയാക്കി സ്‌നാനത്തിനും ഭസ്മധാരണത്തിനും ശേഷം നിലവിളക്ക് കൊളുത്തി ദശപുഷ്പം, വാൽക്കണ്ണാടി എന്നിവ സമർപ്പിച്ചു രാമായണ പാരായണം ആരംഭിക്കുന്നു. നീണ്ട ഒരുമാസക്കാലത്തെ രാമായണപാരായണം ശരീരത്തിനും മനസ്സിനും പുത്തൻ ഉണർവ്വ് നൽകുന്നു. രാമായണം കലയുടെയും ആധ്യാത്മികതയുടെയും മാനുഷികധർമ്മത്തിൻറെയും എക്കാലത്തെയും മികച്ച സ്രോതസ്സാണ്. അന്ധകാരത്തിൽ നിന്ന് അറിവിൻറെയും ധർമ്മത്തിൻറെയും വെളിച്ചത്തിലേക്കുള്ള പ്രയാണമാകട്ടെ ഈ രാമായണമാസം. ഇപ്പോൾ തന്നെ നിങ്ങളുടെ വർഷഫലം അറിയൂ

Get Your Jathakam

p950 p350
Gender*
Date of birth*
Time of birth*
: