സമ്പൂര്‍ണ്ണ രാശിഫലം - 2019 നിങ്ങള്‍ക്കെങ്ങനെ ?
മേടം രാശി
ഗുണ ദോഷ സമ്മിശ്രമായ വര്‍ഷമായിരിക്കും. രാഹുവിന്റെ സ്വാധീനത്താല്‍ വന്നു ചേരാവുന്ന ദോഷഫലങ്ങളെക്കുറിച്ചു ജാഗരൂകരായിരിക്കുക. തൊഴില്‍ പരമായും വിദ്യാഭ്യാസപരമായും ഉയര്‍ച്ചയ്ക്കുള്ള സാധ്യത കാണുന്നു. സര്‍ക്കാര്‍ ഉദ്യോഗത്തിനായി ശ്രമിക്കുന്നവര്‍ക്ക് ഗുണഫലങ്ങള്‍ പ്രതീക്ഷിക്കാം.
വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ ഉന്നത വിജയം കൈവരിക്കാനുള്ള സാധ്യത കാണുന്നു. മേടം രാശിയില്‍ ജനിച്ചവര്‍ക്ക് തൊഴില്‍ പരമായി വളരെയധികം നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധ്യതയുള്ള വര്‍ഷമാണ്. തൊഴിലില്‍ പ്രൊമോഷനും ശമ്പള വര്‍ദ്ധനയ്ക്കുമുള്ള സാധ്യത കാണുന്നുണ്ട് .
സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. വര്‍ഷാവസാനം സാമ്പത്തിക നേട്ടമുണ്ടാകാനും, ഭാഗ്യദേവത കടാക്ഷിക്കാനും സാധ്യതയുണ്ട്.
പ്രണയബന്ധങ്ങളുള്ളവര്‍ക്ക് ഈ വര്‍ഷം അനുകൂലമായാണ് കാണുന്നത്. ശനിയുടെ പ്രഭാവം ദാമ്പത്യ ജീവിതത്തില്‍ സ്വര ചേര്‍ച്ചയില്ലായ്മയ്ക്കുള്ള സാധ്യത കാണുന്നുണ്ട്. സ്‌നേഹബന്ധത്തിന്റെ സുതാര്യത കാത്തു സൂക്ഷിക്കാനായാല്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്
ഇടവം രാശി
ഇടവം രാശിയില്‍ ഉള്ളവര്‍ക്ക് സാമ്പത്തികപരമായി വളരെ ഉയര്‍ച്ചയുള്ള വര്‍ഷമാണ് 2019 . സന്തോഷം നിറഞ്ഞ വര്‍ഷമായതിനാല്‍ കുടുംബ ജീവിതത്തില്‍ ദൃഢതയും സമാധാനവും ഉണ്ടാകും .വിദ്യാര്‍ത്ഥികള്‍ക്ക് വളരെ അനുകൂലമായ വര്‍ഷമാണ്. തൊഴില്‍ നേടുവാനുള്ള സാധ്യതയുണ്ട്.
തൊഴിലില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായ വര്‍ഷമാണ് . ഇടവം രാശിയിലുള്ളവര്‍ പൊതുവെ അദ്ധ്വാന ശീലരാണ്, തല്‍ഫലമായി കാരീയറില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കുവാനുള്ള സാധ്യതയുണ്ട്.
ആരോഗ്യ സംബന്ധമായ ചില അവശതകള്‍ ഉണ്ടാകാനിടയുണ്ടെങ്കിലും ഇവയൊന്നും കാര്യമാക്കേണ്ടതില്ല. ഇടവം രാശിക്കാര്‍ പൊതുവെ ഭക്ഷണ പ്രിയരായതിനാല്‍ കാര്യമായ ശ്രദ്ധയോടെയല്ലാതെയുള്ള ഭക്ഷണം ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴി വെക്കാനിടയുണ്ട്.
സാമ്പത്തിക പരമായി ഉയര്‍ച്ചയുടെ കാലമാണ്. ദീര്‍ഘകാലമായി ഉണ്ടായിരുന്ന കടങ്ങള്‍ തീര്‍ക്കുവാന്‍ സാധിക്കും. പുതിയ വസ്തു വാങ്ങാന്‍ കാലം അനുകൂലമായി കാണുന്നു.
ദാമ്പത്യജീവിതം വളരെയധികം സന്തോഷത്തോടെ മുന്നോട്ടു പോകും. ഈ രാശിയില്‍ ഉള്‍പ്പെട്ട അവിവാഹിതര്‍ക്ക് ഈ വര്‍ഷം വിവാഹം നടക്കുവാനുള്ള സാധ്യത ഉണ്ട് .
മിഥുനം രാശി
മിഥുനം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷം വളരെ നിര്‍ണായകമാണ് . സാമ്പത്തികപരമായും വ്യവസായപരമായും ഉള്ള ക്രയവിക്രയങ്ങളില്‍ ശ്രദ്ധ വയ്‌ക്കേണ്ട വര്‍ഷമാണ്.
വന്‍ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുള്ള വര്‍ഷമാണ് . തൊഴില്‍ പരമായ ഉയര്‍ച്ചയ്ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഉപദേശം തേടുന്നത് നന്നായിരിക്കും, തൊഴില്‍ മാറ്റങ്ങള്‍ക്ക് ശ്രെമിക്കുന്നവര്‍ ചിന്തിച്ചു മാത്രം ഒരു തീരുമാനം എടുക്കുക. പുതിയ ആശയങ്ങള്‍ തൊഴിലില്‍ ഉയര്‍ച്ചയ്ക്ക് വഴിയൊരുക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സാധ്യതയുണ്ട് . പഠനത്തിനായി വീട്ടില്‍ നിന്നും മാറി നില്‍ക്കാനുള്ള സാധ്യതയും കാണുന്നു. വിദേശത്തു പോകാന്‍ ശ്രെമിക്കുന്നവര്‍ക്കു മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയം അനുകൂലമായി കാണുന്നുണ്ട്.
ദാമ്പത്യജീവിതം സുഖകരമായി പോകുമെങ്കിലും പങ്കാളിയ്ക്കു രോഗം ബാധിക്കുവാനിടയുണ്ട്. ആരോഗ്യപരമായി വളരെ ശ്രദിക്കേണ്ട വര്‍ഷമാണ്.
കര്‍ക്കിടകം രാശി
കര്‍ക്കിടക രാശിക്കാര്‍ക്ക് വ്യവസായ പരമായും സാമ്പത്തിക പരമായും തൊഴില്‍ പരമായും ഉയര്‍ച്ചയുണ്ടാകുന്ന വര്‍ഷമാണ് 2019 . വ്യവസായികള്‍ക്ക് പുതിയതായി സംരഭങ്ങള്‍ തുടങ്ങാന്‍ അനുകൂലമായ കാലമാണ്.
തൊഴില്‍ പരമായി ഉയര്‍ച്ചയ്ക്ക് സാധ്യതയുണ്ടെങ്കിലും മേലുദ്യോഗസ്ഥരുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടാതെ ശ്രദ്ധിക്കുക. പുതിയ വ്യവസായ സംരഭങ്ങള്‍ തുടങ്ങാനുള്ള സാധ്യത കാണുന്നുണ്ട്, പുതിയ ജോലി അന്വേഷിക്കുന്നവര്‍ ഇപ്പോഴുള്ള ജോലി പുതിയ ജോലി കിട്ടിയതിനു ശേഷം മാത്രം ഉപേക്ഷിക്കുക.
വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവെ നല്ല കാലഘട്ടമാണ്. ഉന്നത വിദ്യാഭ്യാസത്തിനു ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്‍ട്രന്‍സ് പോലെ ഉള്ള പരീക്ഷകളില്‍ ശോഭിക്കാനുള്ള അവസരം കാണുന്നു. ലക്ഷ്യം നേടാന്‍ കഠിന പ്രയത്നം വേണ്ടി വരും. കുടുംബത്തില്‍ പൊതുവെ സമാധാന അന്തരീക്ഷം കാണുന്നു. സ്‌നേഹബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമായി മുന്നോട്ടു പോകുന്നതായിരിക്കും. വിവാഹം പോലെ ഉള്ള ശുഭ കാര്യങ്ങള്‍ നടക്കുവാനുള്ള സാധ്യത കാണുന്നു.
ചിങ്ങം രാശി
നൂതനമായ മാര്ഗങ്ങളിലൂടെ ധന സമാഹരണത്തിന് അവസരമൊരുങ്ങുന്ന കാലമാണ്. ആത്മവിശ്വാസത്തോടു കൂടി ചെയ്യുന്ന പ്രവര്‍ത്തികള്‍ ഫലം കണ്ടു തുടങ്ങും.
ഗൃഹനിര്‍മ്മാണത്തിനു കാലം അനുകൂലമാണ്. തൊഴില്‍പരമായി നന്നായി ശോഭിക്കാന്‍ കഴിയുന്ന വര്‍ഷമാണ്. ഉയര്‍ന്ന ശമ്പളത്തോടുകൂടി പുതിയ ഒരു ജോലിക്കുള്ള സാധ്യത കാണുന്നു .
ചിങ്ങം രാശിക്കാരെ സംബന്ധിച്ചിടത്തോളം ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള കഴിവ് ഏറെ പ്രശംസനീയമാണ്. 2019 ഈ രാശിക്കാര്‍ക്ക് വളരെ അനുകൂലമായ വര്‍ഷമാണ്. കാരീയറില്‍ നല്ല ഉയര്‍ച്ച നേടാന്‍ സാധ്യതയുള്ള വര്‍ഷമാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഏറെ ശ്രദ്ധ ഉണ്ടാകുന്ന കാലമാണ്. പഠനത്തിനോടൊപ്പം തന്നെ പാഠ്യേതര വിഷയങ്ങളിലും ശോഭിക്കാന്‍ സാധിക്കും
പ്രണയസാഫല്യം ഈ വര്ഷം ചിങ്ങം രാശിക്കാരെ സംബന്ധിച്ചിടത്തോളം എടുത്തു പറയേണ്ട കാര്യമാണ് . ആഗ്രഹിച്ച വിവാഹം നടക്കുവാനുള്ള സാധ്യതയുമുണ്ട്.
കന്നി രാശി
കന്നി രാശിക്കാരെ സംബന്ധിച്ചിടത്തോളം ഭാഗ്യപ്രതീക്ഷകള്‍ വച്ചുപുലര്‍ത്താവുന്ന വര്‍ഷമാണ്. ഗുണദോഷ സമ്മിശ്രമായ വര്ഷമായിരിക്കും.
ആരോഗ്യ സംബന്ധമായ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. രക്തസമ്മര്‍ദം ഇടയ്ക്കിടെ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. ആരോഗ്യപരമായി വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
സാമ്പത്തികമായി സമ്മിശ്ര ഫലങ്ങള്‍ കാണാന്‍ കഴിയുന്ന കാലമാണ്, വര്‍ഷത്തിന്റെ ആദ്യ പകുതി സാമ്പത്തികമായ ഉയര്‍ച്ചയുണ്ടാകുമെങ്കിലും വര്‍ഷാവസാനം സാമ്പത്തിക ഞെരുക്കത്തിനുള്ള സാധ്യത ഉണ്ട് .
വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. പഠന സംബന്ധമായ തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പ് മുതിര്‍ന്നവര്‍ക്കുമായി ആലോചിച്ചു ഉചിതമായ തീരുമാനം എടുക്കുക
എതിര്‍ലിംഗത്തിലുള്ള പുതിയ സുഹൃത്തുമായി പ്രണയബന്ധത്തിനു സാധ്യത കാണുന്നു . പുതിയ സുഹൃദ്വലയം സൃഷ്ടിക്കും. എന്നിരുന്നാലും ചില സുഹൃത്തുക്കളില്‍ നിന്നും വഞ്ചനസാധ്യത കാണുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി ജാമ്യം നില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക
തുലാം രാശി
വ്യാഴത്തിന്റെ സ്വാധീന ഫലമായി സമൂഹത്തില്‍ പ്രശസ്തി ഉണ്ടാകും. ആരോഗ്യപരമായി വളരെ ആശ്വാസകരമായ വര്‍ഷമാണ്. സത്യസന്ധമായ പ്രവര്‍ത്തനം തൊഴിലില്‍ ഔന്നത്യത്തിനു കാരണമാകും
വിദ്യാഭ്യാസപാരമായി വളരെയധികം ഉയര്‍ച്ചയുണ്ടാവേണ്ട കാലമാണ്. വിദേശത്തു പഠനം സാധ്യമാകും. സര്‍ക്കാര്‍ ഉദ്യോഗത്തിനു പരിശ്രമിച്ചു കൊണ്ടിരുന്നവര്‍ക്കു വിജയ സാധ്യത ഉണ്ട്.
സാമ്പത്തികമായി നേരിയ പുരോഗതിയ്ക്കു സാധ്യത. കുടുംബത്തില്‍ സമാധാന അന്തരീക്ഷം നില നില്‍ക്കും . പ്രണയബന്ധങ്ങള്‍ തടസ്സമേതുമില്ലാതെ മുന്നോട്ടു പോകും.
ശാരീരിക ക്ഷമതയ്ക്കും ആരോഗ്യത്തിനും കുഴപ്പമുള്ളതായി കാണുന്നില്ല. വിദ്യാഭ്യാസ സംബന്ധമായി വിദേശ യാത്രയ്ക്കുള്ള സാധ്യത കാണുന്നു. കഠിനമായ പരിശ്രമത്തിലൂടെ മാത്രമേ പരീക്ഷകളില്‍ വിജയം സാധ്യമാകു
വൃശ്ചികം രാശി
ജീവിതത്തിന്റെ വളരെ നിര്‍ണായകമായ കാലഘട്ടം ആണ് വൃശ്ചിക രാശിക്കാരെ സംബന്ധിച്ചിടത്തോളം 2019 .
സാമ്പത്തികപാമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. വ്യവസായപരമായ ഉന്നതിയ്ക്കു സാധ്യത കാണുന്നു. തൊഴിലാളികളില്‍ നിന്ന് വളരെ നല്ല സമീപനം പ്രതീക്ഷിക്കാം. തൊഴിലില്‍ നിന്നും മാനസികമായ സമ്മര്‍ദ്ദം ഉണ്ടാകാനിടയുള്ളതിനാല്‍ കൃത്യമായ ഇടവേളകളില്‍ വിശ്രമം ആവശ്യമാണ്. ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാകുന്ന അസ്വാരസ്യങ്ങള്‍ ഒഴിവാക്കാന്‍ സുതാര്യമായ ആശയവിനിമയം സഹായിക്കും. പ്രണയബന്ധങ്ങള്‍ ഇല്ലാതിരുന്നവര്‍ക്കു ഈ വര്ഷം പുതിയ പ്രണയബന്ധങ്ങള്‍ക്കുള്ള സാധ്യത കാണുന്നുണ്ട്.
വിദേശത്ത് ജോലി സാധ്യത കാണുന്നുണ്ട്. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുള്ള സാധ്യത കാണുന്നുണ്ട് . പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം ഉണ്ട്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പൊതുവെ ഗുണദോഷ സമ്മിശ്രമായ വര്‍ഷമായിരിക്കും 2019 . സ്വന്തമായി ഗൃഹം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വര്ഷം അനുകൂലമായാണ് കാണുന്നത് .
ബിസിനസ് അഭിവൃദ്ധി കാണുന്നുണ്ട്. സ്വന്തമായി തുടങ്ങുന്ന ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നും നല്ല വരുമാനം പ്രതീക്ഷിക്കാം . പ്രൊഫഷണല്‍ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഉദ്യോഗ കയറ്റവും ശമ്പള വര്‍ധനയും പ്രതീക്ഷിക്കവുന്നതാണ്.
കലാകാരന്മാര്‍ക്ക് അവരവരുടെ മേഖലകളില്‍ ശോഭിക്കുവാനുള്ള അവസരമുണ്ട്.
വിദ്യാര്‍ഥികള്‍ പഠനത്തെ സമര്‍പ്പണ മനോഭാവത്തോടെ കാണുക. പരീക്ഷകളില്‍ ശ്രദ്ധേയമായ ഗുണഫലങ്ങള്‍ പ്രതീക്ഷിക്കാം.
ദാമ്പത്യ ജീവിതത്തില്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. വിവാഹജീവിഹം ആഗ്രഹിക്കുന്നവര്‍ക്ക് കാലം അനുകൂലമാണ് . പൊതുവേ ദാമ്പത്യ ജീവിതം സുഖകരമായി മുന്നോട്ട് പോകും
മകരം രാശി
ബിസിനസ്സില്‍ ഉയര്‍ച്ചയ്ക്ക് സാധ്യത ഉള്ള വര്‍ഷമാണ് . ആരോഗ്യപരമായി കാലം അത്ര തൃപ്തികരമല്ല. നിര്‍ണായകമായ ഭാവി തീരുമാനങ്ങള്‍ ഉണ്ടാകും . യുക്തിബോധത്തോടെയുള്ള തീരുമാനങ്ങള്‍ ഫലപ്രാപ്തിയിലെത്തും. ഭാഗ്യം കടാക്ഷിക്കുന്ന വര്‍ഷമായിരിക്കും.
സാമ്പത്തിക കാര്യങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം . സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രൊമോഷന് സാധ്യത കാണുന്നുണ്ട്. പണം ചിലവാക്കുന്ന കാര്യത്തില്‍ അത്യധികം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. വരുമാനം കുറവും ചെലവ് കൂടുവാനുമുള്ള സാധ്യത കാണുന്നുണ്ട്.
ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയോടുള്ള ആത്മബന്ധം വര്‍ധിക്കും. പ്രതിസന്ധി ഘട്ടങ്ങളില്‍ പങ്കാളിയുടെ പിന്തുണ ആശ്വാസം പകരും. പ്രണയബന്ധങ്ങള്‍ വിവാഹത്തിലേക്ക് വഴിമാറും.
കുംഭം രാശി
കുംഭ രാശിക്കാര്‍ക്ക് ഈ വര്ഷം അത്യധികം ശുഭകരമായ വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. അധ്വാന ശീലരാണ് കുംഭം രാശിക്കാര്‍ . വിദേശ സന്ദര്ശനത്തിനുള്ള സാധ്യത കാണുന്നു . ഗൃഹ നവീകരണത്തിനും സാധ്യതയുണ്ട്
ബിസിനസ് സംബന്ധിയായ പണമിടപാടുകള്‍ നടത്തുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തുക. റിയല്‍ എസേ്റ്ററ്റ് ബിസിനെസ്സില്‍ ശോഭിക്കാനുള്ള സാധ്യതയുണ്ട് . തീരുമാനങ്ങള്‍ കൃത്യമാണെന്ന് ഉറപ്പു വരുത്തുക.
വിദ്യാര്‍ഥികള്‍ ഈ വര്ഷം പഠനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കുംഭം രാശിക്കാരുടെ ബുദ്ധി പ്രശംസനീയമാണ്. ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ കൃത്യമായ ഉപദേശം കിട്ടിയതിനു ശേഷം മാത്രം കോഴ്‌സ് തിരഞ്ഞെടുക്കുക.
മീനം രാശി
2019 ലെ രാശി ഫലം അനുസരിച്ചു മീനം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ടതായി വരും. ദീര്‍ഘകാലമായി ഉള്ള ആഗ്രഹങ്ങള്‍ സാധിക്കുന്നതാണ്. സുഖ ദുഃഖ സമ്മിശ്രമായ ഒരു വര്ഷമായാണ് കണക്കാക്കപ്പെടുന്നത്. ശുഭാപ്തിവിശ്വാസം കൈ വിടരുത് .
തൊഴിപരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധ്യതയുള്ള വര്‍ഷമാണ് 2019 . ഈ വര്ഷം പുതിയ തൊഴില്‍ നേടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനവധി അവസരങ്ങള്‍ വന്നു ചേരും. ശമ്പള വര്‍ധനയ്ക്കും പ്രൊമോഷന്‍ ഉം ഉള്ള സാധ്യതയുണ്ട്.
ആരോഗ്യപരമായി വളരെ നല്ല ഒരു വര്‍ഷമാണ് 2019 . കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകാനുള്ള സാധ്യത കാണുന്നില്ല. എങ്കിലും ആരോഗ്യപരമായ ജീവിത ശീലങ്ങള്‍ മുന്നോട്ടു കൊണ്ട് പോകുക.
വിദ്യാര്‍ത്ഥികള്‍ക്ക് കാലം ഗുണകരമാണ്. സമ്പാദ്യം കൂടുവാനുള്ള സാധ്യതയുണ്ട്. ചിലവുകള്‍ നിയന്ത്രിക്കുക. ആവശ്യത്തിന് മാത്രം പണം ചിലവഴിക്കുക. വസ്തു വാങ്ങാനും വാഹനങ്ങള്‍ മാറ്റി വാങ്ങാനും അനുകൂലമായ സമയമാണ് .
സ്‌നേഹബന്ധങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും , തകര്‍ച്ചയുടെ വക്കില്‍ നിന്ന് അദ്ഭുതകരമായി രക്ഷപെടും, പ്രശനങ്ങള്‍ പരിഹരിക്കുന്നതിന് കാലതാമസം നേരിടേണ്ടി വരില്ല .