മകയിരം
ഈ വർഷം ഗുണകരമായ പല മാറ്റങ്ങളും ഉണ്ടാകും. പ്രവർത്തന രംഗത്തെ പുതിയ മാറ്റങ്ങൾ സാമ്പത്തിക നേട്ടമുണ്ടാക്കുമെങ്കിലും ഉത്തരവാദിത്തങ്ങൾ കൂടും. തൊഴിലന്വേഷകർക്ക് കാലം ഗുണകരമാണ്.കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. ചിലവുകുറയ്ക്കുക. ചുരുക്കം ചില അവസരങ്ങളിൽ ധനനഷ്ടങ്ങൾ ഉണ്ടാകാനിടയുണ്ട്, തന്മൂലം മന:ക്ലേശം ഉണ്ടാകും. വിദ്യാർത്ഥികൾ അലസത വെടിഞ്ഞു പഠനത്തിൽ കൂടുതൽ ശ്രദ്ധ വെയ്ക്കുക. വിവാഹം അന്വേഷിക്കുന്നവർക്ക് അനുകൂലമായ ബന്ധങ്ങൾ ലഭിക്കുവാനുള്ള സാധ്യതയുണ്ട്.
തിരുവാതിര
ഗുണദോഷസമ്മിശ്രമായ വർഷമായിരിക്കും . കച്ചവടങ്ങളിൽ നിന്നും ലാഭം ഉണ്ടാകാനിടയുള്ള വർഷമാണ് . ജോലിയിൽ അധികാരസ്ഥാനം ലഭിക്കും. അനുകൂല ട്രാൻസ്ഫെറിനുള്ള സാധ്യത കാണുന്നു. ദാമ്പത്യജീവിതത്തിൽ ചെറിയ അസ്വാരസ്യങ്ങൾക്കുള്ള സാധ്യതയുണ്ട്. ചെലവ് കൂടും. വാഹന അപകട സാധ്യത കാണുന്നു. വാഹന ഉപയോഗത്തിൽ ജാഗ്രത പുലർത്തുക. ലക്ഷ്യബോധത്തോടുകൂടിയ പ്രവർത്തനങ്ങൾ ഫലം കാണും. വിദ്യാർത്ഥികൾക്ക് അലസതയുണ്ടാകും . പഠനത്തിൽ ജാഗ്രത പുലർത്തുക.
പുണർതം
ചിരകാല അഭിലാഷങ്ങൾ സാധിക്കും. പരാജയങ്ങൾ വഴിമാറും. ഉത്തമമായ വിവാഹ ആലോചനകൾ വന്നു ചേരും. തൊഴിൽ അന്വേഷകർക്ക് അനുകൂലസമയമാണ്. അലസത മാറ്റി ഉന്മേഷത്തോടുകൂടി പ്രവർത്തിക്കുക. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും. മുൻകോപം മാറ്റി നിർത്തുക. ഗൃഹനിർമ്മാണത്തിൽ പുരോഗതിയുണ്ടാകും. സന്താനസൗഭാഗ്യം ഉണ്ടാകും. സന്താനത്തിൽ നിന്നും വരുമാനം ലഭിക്കും. സർക്കാർ ജോലിക്കാർക്ക് സ്ഥാനക്കയറ്റത്തിനും അനുകൂല ട്രാൻസ്ഫറിനും സാധ്യതയുണ്ട്. ബിസിനസ്സിൽ ഉയർച്ച ഉണ്ടാകും. മനസ്സിന് സമാധാനവും സന്തോഷവും ഉണ്ടാകും. കലാരംഗത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്.ചിലവിൽ നിയന്ത്രണം ഏർപ്പെടുത്തുക. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ നിന്നും ഉന്നത വിജയം.
പൂയം
പൊതുവെ അനുകൂലമായ വർഷമാണ്. ചിലവിൽ നിയന്ത്രണം ഏർപ്പെടുത്തുക. സാമ്പത്തിക ഇടപാടുകളിൽ ജാമ്യം നിൽക്കാതിരിക്കുക. കലാകാരന്മാർക്ക് അനുകൂലമാണ് . ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. സൽകർമ്മങ്ങൾ കുടുംബത്തിൽ സന്തോഷം കൊണ്ടുവരും. സന്താനങ്ങൾക്ക് തൊഴിലും പഠനത്തിൽ മികച്ച ഫലവും ഉണ്ടാകും. വസ്തുക്കൾ വാങ്ങുവാൻ യോഗം കാണുന്നു. വിവാഹ ആലോചനകൾ ശ്രദ്ധയോടു കൂടി വിശകലനം ചെയ്ത് തീരുമാനം എടുക്കേണ്ടതാണ്. വസ്തുസംബന്ധമായ നേട്ടങ്ങൾക്കും സാധ്യത കാണുന്നു. വിദ്യാർത്ഥികൾക്ക് കഠിനപരിശ്രമം കൊണ്ട് മാത്രമേ വിജയത്തിലെത്തുവാൻ സാധിക്കൂ.
ആയില്യം
കുടുംബത്തിൽ സന്തോഷകരമായ അവസ്ഥ സംജാതമാകും. സന്താനങ്ങളിലൂടെ ഗുണപരമായ അവസ്ഥ ഉണ്ടാകും, സന്താനങ്ങൾക്ക് പുതിയ ജോലിയും സാമ്പത്തിക ലാഭവും ലഭിക്കുവാനുള്ള സാധ്യത കാണുന്നു. വസ്തു ക്രയവിക്രയത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാക്കുവാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യത കാണുന്നു. മത്സര പരീക്ഷകളിൽ മികച്ച വിജയം. തൊഴിലന്വേഷകർക്ക് ആഗ്രഹിക്കുന്ന തൊഴിൽ ലഭിക്കും. അധ്വാനത്തിന് ഫലം ലഭിക്കും. വ്യവസായത്തിൽ നിന്നും മികച്ച ലാഭം, തടസ്സങ്ങൾ മാറിക്കിട്ടും. ട്രാൻസ്ഫറിന് സാധ്യത. ദാമ്പത്യ ജീവിതത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകും .
മകം
വർഷങ്ങളായി ആഗ്രഹിച്ചിരുന്ന കാര്യം നടക്കും . വിവാഹത്തിന് അനുകൂലമായ കാലമാണ്. പ്രവർത്തികളിൽ ജാഗ്രത പുലർത്തുക . എടുത്തുചാടിയുള്ള തീരുമാനങ്ങൾ ഒഴിവാക്കുക. തീരുമാനങ്ങൾ ആലോചിച്ചതിനു ശേഷം മാത്രം എടുക്കുക . പുതിയ ജോലി ലഭിക്കും. ദീർഘദൂര യാത്രകൾ ഒഴിവാക്കുക. പുതിയ തൊഴിൽ ലഭിക്കുവാനുള്ള സാധ്യത കാണുന്നു. മനസികപിരിമുറുക്കം ഉണ്ടാകും. ഉത്തരവാദിത്തങ്ങൾ വർധിക്കും. ഔദ്യോഗിക കാര്യങ്ങൾക്ക് യാത്രകൾ വേണ്ടിവരും .നാഡീസംബന്ധമായ അസുഖങ്ങൾ പിടിപെടാനുള്ള സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് സമയം അനുകൂലമാണ്.
പൂരം
അത്യന്തം ഗുണഫലങ്ങൾ പ്രദാനം ചെയ്യുന്ന വർഷമാണ്. സംയമനത്തോടുകൂടിയ പ്രവർത്തനങ്ങൾ ഫലം കാണും. എടുത്തുചാട്ടം ഒഴിവാക്കുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപങ്ങൾക്ക് പ്രാധാന്യം കൊടുക്കുക. കുടുംബ അന്തരീക്ഷം സമാധാനവും സന്തോഷവുമുള്ളതാകും. അനുകൂലമായ വിവാഹ ബന്ധം വന്നു ചേരും. വിദ്യാർഥികൾ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. സ്ടാന്തന സൗഭാഗ്യം ഈ വർഷം നിങ്ങളെ തേടിയെത്തും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അവസരമുണ്ടാകും. ബന്ധുജനങ്ങളിൽ നിന്നും ഉപകാരപ്രദമായ സമീപനങ്ങൾ ഉണ്ടാകും. സാമ്പത്തിക സഹായം ലഭിക്കും. കലാരംഗത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങളും അവസരങ്ങളും ഉണ്ടാകും.
ഉത്രം
ഗുണദോഷസമ്മിശ്രമായ വർഷമാണ്. ചിലവുകൾ അധികമാകും. പഠന ആവശ്യങ്ങൾക്കായി ലോൺ എടുക്കേണ്ടി വരും. പലകാരണങ്ങളാൽ മാനസിക ദുഃഖം അനുഭവപ്പെടും. മോശം കൂട്ടുകെട്ടുകളിൽ നിന്നും അകന്നു നിൽക്കുന്നതാണ് നല്ലത്. ബിസിനസ് സംബന്ധമായി എടുക്കുന്ന തീരുമാനങ്ങള്‍ൾ ശരിയാണെന്നു ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പ്രയോഗത്തിൽ വരുത്തുക. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കുവാൻ സാധിക്കും. പുതിയ വാഹനം വാങ്ങുവാൻ അനുകൂല സമയമാണെങ്കിലും വാഹന ഉപയോഗം ശ്രദ്ധിക്കുക.
അത്തം
ഗുണദോഷസമ്മിശ്രം ഫലങ്ങൾ . സാമ്പത്തികനേട്ടം . കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധിക്കുക. മനസ്സിൻറെ ചാഞ്ചല്യം പ്രവർത്തികളെ ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. സന്താനങ്ങൾക്ക് നല്ല കാലം ആണ്. സന്താനസൗഭാഗ്യവും സന്താനങ്ങളിൽ നിന്ന് സാമ്പത്തികപരമായി നേട്ടവും ഉണ്ടാകും. തൊഴിലന്വേഷകർക്ക് കാലം അനുകൂലമല്ല. കൂട്ടുകച്ചവടങ്ങളിൽ നിന്നും പരാജയത്തിനുള്ള സാധ്യത ഉണ്ട്. മത്സരപരീക്ഷകളിൽ നിന്നും നേട്ടം ഉണ്ടാകും. ദീർഘദൂരയാത്രകൾ ഒഴുവാക്കുന്നതാണ് നല്ലത്. ബന്ധുജനങ്ങളിൽ നിന്നും സാമ്പത്തികസഹായം ലഭിക്കും.
ചിത്തിര
സാമ്പത്തിക സ്ഥിതിയിൽ നേരിയ മെച്ചമുണ്ടാകുമെങ്കിലും ചിലവുകൾ അധികരിക്കാനുള്ള സാധ്യതയുണ്ട്. അനാവശ്യ ചിലവുകൾ ഒഴിവാക്കുക.ബിസിനസ്സ് രംഗത്തുള്ളവർക്ക് നേരിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയുണ്ട്. വിവാഹം നടക്കുവാനുള്ള സാധ്യത കാണുന്നു. എടുത്തുചാടിയുള്ള തീരുമാനങ്ങൾ ആപത്തിനു വഴി വെയ്ക്കും. ഭൂമിസംബന്ധമായ ഇടപാടുകൾ സൂക്ഷിക്കുക. -പുതിയ കാര്യങ്ങൾ ആരംഭിക്കുന്നതിനു നല്ല സമയമല്ല. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ നല്ല ശ്രദ്ധ പുലർത്തുക . വാഹന ഉപയോഗം ശ്രദ്ധിക്കുക. തൊഴിൽപരമായി നേട്ടങ്ങൾ ഉണ്ടാകാനിടയുള്ള വർഷമാണ്.
ചോതി
സാമ്പത്തികപരമായി നേട്ടങ്ങളുടെ വർഷമാണ്. `ബിസിനസ്സിൽ പുരോഗതിയുണ്ടാകും. ബിസിനസ്സ് പാർട്ടിനേഴ്സിനെ ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂല സമയമല്ല. ലോൺ എടുക്കരുത്. കടം കൊള്ളരുത്. വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക. ബന്ധുക്കളുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല കാലഘട്ടം. വിവാഹത്തിന് അനുയോജ്യമായ സമയമാണ്. വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം , ചെറിയ അപകടങ്ങൾക്ക് സാധ്യതയുണ്ട്. പുതിയ ഗൃഹം നിർമ്മിക്കുവാനും പഴയത് പുതുക്കി പണിയുവാനും യോഗമുണ്ട്. കുടുംബത്തിൽ സന്തോഷകാലാവസ്ഥ നിലനിൽക്കും.
വിശാഖം
പൊതുവെ ഗുണകരമായ ഫലങ്ങൾ പ്രദാനം ചെയ്യുന്ന വർഷമാണ് . സാമ്പത്തികപരമായി നേട്ടങ്ങളുണ്ടാകും. തൊഴിൽ നേട്ടങ്ങൾ ഉണ്ടാകുന്ന വർഷമാണ്. ആഗ്രഹിച്ചതുപോലെയുള്ള തൊഴിൽ ലഭിക്കും. വിവാഹത്തിന് അനുകൂലമായ വർഷമാണ്. യുക്തിപരമായി ചിന്തിച്ചെടുക്കുന്ന തീരുമാനങ്ങൾ ഫലം കാണും. ഉന്നത വിദ്യാഭ്യാസത്തിന് അവസരങ്ങൾ വന്നു ചേരും. മത്സരപരീക്ഷകളിൽ ഉന്നതവിജയം നേടാൻ സാധിക്കും. പുതിയ തൊഴിൽ കണ്ടെത്തും.വ്യവസായത്തിൽ ശ്രദ്ധിക്കുക. ബന്ധുജനങ്ങളുമായി നിലനിന്നിരുന്ന അഭിപ്രയ ഭിന്നത മാറും. കലാകായികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് കാലം അനുകൂലമാണ്. ആരോഗ്യപരമായി നിലനിന്നിരുന്ന ബുദ്ധിമുട്ടുകൾ മാറും .
അനിഴം
പുതിയ തൊഴിൽ ലഭിക്കുവാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ഉയർച്ചയുണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അംഗീകാരങ്ങൾ ലഭിക്കും. അനുയോജ്യമായ വിവാഹാലോചനകൾ പ്രതീക്ഷിക്കാം. യോജിച്ച ജീവിതപങ്കാളിയെ ലഭിക്കും. വിദ്യാർത്ഥികൾക്ക് കാലം അനുകൂലമാണ്. പ്രൊഫഷണൽ കോഴ്‌സുകളിൽ പ്രവേശനം ലഭിക്കും. അലസത വെടിയണം. സന്തതികൾക്ക് കാലം ഗുണകരമാണ്. വിദേശയാത്രയ്ക്ക് യോഗം കാണുന്നു. ശമ്പള വർദ്ധനവ് ഉണ്ടാകും. കുടുംബത്തിൽ മംഗളകർമ്മങ്ങൾക്ക് സാഹചര്യമുണ്ടാകും. ഗൃഹനിർമ്മാണയോഗം കാണുന്നു.
ഏറെ നാളായി അലട്ടുന്ന രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കും. ബന്ധുജനങ്ങളിൽ നിന്നും ഗുണകരമായ ഫലങ്ങൾ പ്രതീക്ഷിക്കാം. മനസുഖം ഉണ്ടാകും.
തൃക്കേട്ട
സാമ്പത്തികപരമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ കുറയും. തെറ്റായ തീരുമാനങ്ങളിൽ നിന്ന് കരണവന്മാരുടെയും ബന്ധുജനങ്ങളുടെയും അഭിപ്രായം മാനിച്ച് പിന്മാറും.വിവാഹത്തിന് അനുകൂല സമയം. ബിസിനസ്സിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. ബിസിനസ്സ് സംബന്ധമായ യാത്രകൾ വേണ്ടി വരും. ഗൃഹനിർമ്മാണത്തിൽ പുരോഗതിയുണ്ടാകും. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കുക. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പൊതുരംഗത്ത് പ്രശസ്തിയും പുതിയ അംഗീകാരങ്ങളും തേടി വരും. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. സുഹൃത്തുക്കളെ കൊണ്ട് നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. പൂർവിക സ്വത്തുക്കൾ വന്നുചേരും.
മൂലം
ഉദ്യോഗസ്ഥർക്ക് പ്രൊമോഷനുള്ള സാധ്യതയുണ്ട്. ജോലിയിൽ ട്രാൻസ്ഫർ ഉണ്ടാകും . വിവാഹത്തിന് അനുയോജ്യമായ സമയമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയത്തിലെത്തും. വിദ്യാഭ്യാസപരമായും തൊഴില്പരമായും വിജയം. കുടുംബജീവിതത്തിൽ സൗഖ്യവും സമാധാനവുമുണ്ടാകും. ഏറെക്കാലമായുള്ള ആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളിൽ ജാഗ്രത പുലർത്തുക. പൈതൃക സ്വത്ത് ലഭിക്കുവാനുള്ള സാധ്യതയുണ്ട്.
മേലുദ്യോഗസ്ഥരുടെ പ്രീതിയ്ക്ക് പത്രമാകും. ദൂരയാത്രകൾ ഒഴിവാക്കുക.
പൂരാടം
പാർട്ണർഷിപ്പിൽ തുടങ്ങുന്ന ബിസിനസ്സ് സംരംഭങ്ങൾ വിജയത്തിലെത്തണമെന്നില്ല. കുടുംബ ബന്ധങ്ങളിൽ ഉലച്ചിൽ ഉണ്ടാകാതെ സൂക്ഷിക്കുക. രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയുള്ളതിനാൽ ആരോഗ്യകാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കുക. ചെറിയ അപകട സാധ്യതയുള്ളതിനാൽ അത്യധികം ശ്രദ്ധ പുലർത്തുക. പുതിയ ഭവനം നിർമ്മിക്കും. മംഗല്യഭാഗ്യം ഉണ്ടാകും. ഔദ്യോഗിക യാത്രകൾ വേണ്ടി വരും. കാര്യസാധ്യത്തിനു കൂടുതൽ പരിശ്രമം വേണ്ടിവരും. ചില സുഹൃദ്ബന്ധങ്ങൾ മൂലം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ എല്ലാ കാര്യത്തിലും ജാഗ്രതയുണ്ടാവണം. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പദവികൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് പൊതുവെ ഒരു അലസത തോന്നാനിടയുള്ളതിനാൽ പരീക്ഷകളിൽ മികച്ച വിജയം നേടാൻ സാധിച്ചെന്നു വരില്ല.
ഉത്രാടം
ബിസിനസ്സിൽ നിന്നും മികച്ച ലാഭം പ്രതീക്ഷിക്കാം. പുതിയ ജോലി ലഭിക്കാനുള്ള സാധ്യത കാണുന്നു. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. പുതിയ വീട് വാങ്ങുവാനുള്ള യോഗമുണ്ട്. ഏറെനാളായുള്ള ആഗ്രഹം സാധിക്കും. ഗുണപരമായ ട്രാൻസ്ഫറുകൾ പ്രതീക്ഷിക്കാം. സർക്കാർ ഉദ്യോഗസ്ഥർ തൊഴിലിൽ കുറച്ച ജാഗ്രത പുലർത്തുക, ഉപഹാരങ്ങൾ സ്വീകരിക്കരുത്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുകൂലമായ ബന്ധങ്ങൾ വന്നുചേരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം ഉണ്ടാകും. പഠനത്തിനായി വിദേശത്ത് പോകുവാനുള്ള യോഗമുണ്ട്.
തിരുവോണം
ബിസിനസ്സ് രംഗത്ത് ഉയർച്ച. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. വിവാഹ ആലോചനകൾക്ക് ഉചിതമായ സമയമാണ്. സന്താനങ്ങളിൽ നിന്നും ലാഭമുണ്ടാകും. പണമിടപാടുകളിൽ ജാഗ്രത പുലർത്തുക. അധിക പണച്ചിലവുകൾ ഉണ്ടാകാനിടയുള്ള സാദ്ധ്യതകൾ ഒഴിവാക്കുക. ആരോഗ്യപരമായി അരിഷ്ടതകൾ ഉണ്ടാകാനിടയുണ്ട്. പുതിയ വാഹനം വാങ്ങുന്നതിനു യോഗമുണ്ട്. മേലധികാരികളുടെ പ്രശംസയ്ക്ക് പാത്രമാകും. മോശം കൂട്ടുകെട്ടുകളിൽ ചെന്ന് പെടാതെ സൂക്ഷിക്കുക യാത്രകളിൽ നിന്നും ഗുണഫലങ്ങൾ പ്രതീക്ഷിക്കാം.
അവിട്ടം
സാമ്പത്തികകാര്യങ്ങളിൽ നിയന്ത്രണം വേണം. ആഡംബരകാര്യങ്ങളിലുള്ള താല്പര്യം വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പണച്ചെലവുണ്ടാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. ഭഷ്യവിഷബാധയേൽക്കാനുള്ള സാധ്യതയുണ്ട്. പാരമ്പര്യസ്വത്തിൽ അവകാശം ലഭിക്കും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ ഉന്നതവിജയം നേടാനാകും. വിവാഹകാര്യങ്ങൾ ഈ വര്ഷം പകുതിയോടെ ആലോചിക്കുന്നതാകും നല്ലത്. മുടങ്ങിക്കിടന്ന ഗൃഹനിർമ്മാണം പൂർത്തിയാകും. സന്താനങ്ങൾക്ക് നല്ലകാലം. സുഹൃത്തുക്കളെക്കൊണ്ടും ബന്ധുമിത്രാദികളെക്കൊണ്ടും സഹായം ലഭിക്കും.
ചതയം
ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. സാമ്പത്തികപരമായി മെച്ചപ്പെട്ട അവസ്ഥ ഉണ്ടാകും. പുതിയ ഗൃഹം വാങ്ങുന്നതിന് തീരുമാനമാകും. തൊഴിലന്വേഷകർക്ക് ആഗ്രഹിച്ച തൊഴിൽ ലഭിക്കും, വിദേശത്തു പഠനത്തിനായി ശ്രമിക്കുന്നവർക്ക് അനുയോജ്യ കാലമാണ്. ഔദ്യോഗിക കാര്യങ്ങളിൽ യാത്രകൾ വേണ്ടി വരും. വിവാഹകാര്യങ്ങളിൽ അനുയോജ്യമായ തീരുമാനമുണ്ടാകും. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്കുന്നവർ വിവാദങ്ങളിൽ ചെന്നുപെടാതിരിക്കാൻ ശ്രദ്ധിക്കുക. കലാകായിക രംഗത്ത് പ്രവർത്തിക്കുന്നവരെ അംഗീകാരങ്ങൾ തേടി വരും.
പൂരുരുട്ടാതി
ഗുണദോഷസമ്മിശ്രമായ വർഷം. എടുത്തുചാട്ടം ഒഴിവാക്കണം . കാര്യങ്ങൾ ആലോചിച്ചു തീരുമാനിക്കണം. മുൻകോപം പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. തൊഴിലന്വേഷകർക്ക് നല്ല കാലം. ആരോഗ്യകാര്യത്തിൽ ചെറിയ ക്ലേശങ്ങൾ നേരിടേണ്ടി വരും. ദൈവാധീനം ഉണ്ടാകും. മനസ്സിൽ ഏറെ നാളായുള്ള ആഗ്രഹങ്ങൾ പൂർത്തീകരിക്കുവാൻ സാധിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം ഉണ്ടാകും. വിദേശത്തു ജോലിക്കു ശ്രമിക്കുന്നവർക്ക് അനുകൂല സമയമാണ്. വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച വിജയം നേടാൻ കഠിനമായി പരിശ്രമിക്കേണ്ടി വരും. ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കും.
ഉത്രട്ടാതി
അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തികനേട്ടം ഉണ്ടാകും. മാനസികമായി സുഖാനുഭവങ്ങളുണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പണം ചെലവാകും. തൊഴിൽ രംഗത്ത് പുരോഗതിയുണ്ടാകും, എങ്കിലും ശ്രദ്ധ വേണ്ടിവരും. ജോലിസംബന്ധമായി വിദേശത്ത് സ്ഥിരതാമസമാക്കേണ്ടി വരും. കുടുംബാന്തരീക്ഷം മെച്ചപ്പെടും, സന്തോഷമായ സാഹചര്യമുണ്ടാകും. ആരോഗ്യകാര്യങ്ങൾ മെച്ചപ്പെടും. ദാമ്പത്യജീവിതത്തിൽ സന്തോഷമുണ്ടാകും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും.
രേവതി
വാക്കുകളിൽ നിയന്ത്രണം പാലിക്കുക. പ്രവർത്തികളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ആരോഗ്യപരമായി ചില അരിഷ്ടതകൾ വന്നുചേരും. ആത്മനിയന്ത്രണം പാലിക്കുക.ജീവിതപങ്കാളിയുമായുള്ള ബന്ധത്തിൽ ഉലച്ചിലുകൾ വരാതെ ശ്രദ്ധിക്കുക ബിസിനസ്സിൽ പുരോഗതിയുണ്ടാകും. ട്രാൻസ്ഫറിനുള്ള സാധ്യത കാണുന്നു. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കും. സുഹൃത്തുക്കളിൽ നിന്നും സാമ്പത്തികസഹായം ലഭിക്കും. നിക്ഷേപങ്ങൾ തുടങ്ങുമ്പോൾ വിശ്വാസ്യത ഉറപ്പു വരുത്തുക. വിദ്യാർത്ഥികൾ അലസത വെടിഞ്ഞു പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഏറ്റെടുത്ത പ്രവർത്തികളിൽ വിജയം ഉണ്ടാകും.