സർവ്വ പാപങ്ങളും ഇല്ലാതാകുന്ന മഹാശിവരാത്രി വ്രതം എടുക്കേണ്ടത് എങ്ങനെ?

Post 5 of 12

ഹൈന്ദവരുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ്  മഹാ ശിവരാത്രി.ഭഗവാന്‍ ശിവനെ പ്രീതിപ്പെടുത്താനുള്ള എട്ട് വ്രതങ്ങളിൽ  ഒന്നാണ് ശിവരാത്രി.

കുംഭമാസത്തിലെ കൃഷ്ണ പക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ്  ശിവരാത്രി ആഘോഷിക്കുന്നത്.ശിവ ഭക്തർക്ക് ശിവന്റെ പ്രീതി നേടാനുള്ള അവസരമാണ് ശിവരാത്രി വ്രതം.

ശിവ ഭഗവാന് വേണ്ടി പാര്‍വ്വതി ദേവി ഉറക്കം ഉപേക്ഷിച്ച് പ്രാർത്ഥിച്ച  ദിവസമാണ് ശിവരാത്രിയെന്നാണ് ഒരു ഐതീഹ്യം.അതിനാൽ ഈ ദിവസം ഭക്തരും ഉറങ്ങാതെയാണ് വ്രതം എടുക്കുന്നത് .

ശിവരാത്രി വ്രതം എടുക്കുന്നവർ തലേന്ന്‌ തന്നെ മുറ്റമടിച്ച് തുളിച്ചും വീട് കഴുകി വൃത്തിയാക്കിയും ഗൃഹ ശുദ്ധി ഉറപ്പ് വരുത്തണം. തലേന്ന്‌ രാത്രി അരി ആഹാരം പാടില്ല. പകരം പാലോ പഴങ്ങളോ മറ്റ് ലഘു ആഹാരങ്ങളോ ആകാം .

ശിവരാത്രി ദിവസത്തില്‍ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ്‌ പ്രഭാതകൃത്യങ്ങൾ നിറവേറ്റി കുളിച്ചു  ഭസ്മവും രുദ്രാക്ഷവും ധരിക്കണം .

വീട്ടിൽ വിളക്ക് കൊളുത്തി മഹാദേവനെ ധ്യാനിക്കണം .പിന്നീട് ക്ഷേത്ര ദർശനം നടത്തണം .മൂലമന്ത്രമോ ഓം നമ ശിവായ എന്നോ ജപിച്ച് ക്ഷേത്രത്തിനു ചുറ്റും മൂന്ന് വലം വെക്കണം .പിന്നീട് അകത്തു കയറി തൊഴാം.ക്ഷേത്ര ദർശനം സാധിക്കാത്തവർ വീട്ടിൽ ഇരുന്നു ശിവപുരാണം,ശിവ സഹസ്രനാമം, അഷ്ടോത്തരശത നാമ സ്തോത്രം, ശിവ  പഞ്ചാക്ഷരീ സ്തോത്രം, വില്വാഷ്ടകം,ലിംഗാഷ്ടകം  തുടങ്ങിയ ശിവസ്‌ത്രോത്രങ്ങൾ പാരായണം ചെയ്യുക. പുരുഷന്മാർ സാഷ്ടാംഗ നമസ്കാരവും സ്ത്രീകൾ പഞ്ചാംഗ നമസ്കാരവുമാണ് നിർവഹിക്കേണ്ടത് .പകൽ ഉപവാസം  നിർബന്ധമായും  എടുക്കണം. 

പ്രമുഖ ശിവക്ഷേത്രങ്ങളിൽ  ശിവരാത്രി ദിവസം വിശേഷ പൂജകൾ നടത്താറുണ്ട്.അതിൽ പങ്കെടുക്കുന്നത് ശിവൻെറ ഇഷ്ടം നേടാൻ കാരണമാകും. ഋഷഭ വാഹനത്തില്‍  പുറത്തെഴുന്നെള്ളത്ത്, സമൂഹ നാമ ജപം, യാമ  പൂജ എന്നിവയൊക്കെയാണ് പ്രധാനമായും നടത്താറുള്ള പൂജകൾ. ആ പൂണ്യ ദിവസത്തിലെ അഞ്ച് യാമപൂജയും തൊഴുതാൽ ആയിരം പ്രദോഷം നോറ്റ പുണ്യം കിട്ടും .

വൈകുന്നേരം ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ മഹാദേവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിക്കോ വാങ്ങി കുടിക്കാവുന്നതാണ് . തുടർന്ന് പിറ്റേന്ന് ക്ഷേത്ര ദർശനം നടത്തി മഹാദേവനെ നമസ്‌കരിച്ചു വ്രതം  അവസാനിപ്പിക്കുക.

ക്ഷേത്രത്തിനുള്ളിൽ നിന്ന് ഉച്ചത്തിലുള്ള സംസാരം , ശ്രീകോവിലിന്റെ നടയ്ക്കു നേരെ നിന്നു തൊഴുക,  നിവേദ്യസമയത്തു ഭഗവാനെ തൊഴുക ഇവയൊന്നും പാടില്ല 

കുടുംബ ഐശ്വര്യത്തിനും സമാധാനത്തിനും ശിവപൂജ ഉത്തമമാണ് .

ശിവരാത്രി വ്രതാനുഷ്ടാനത്തിലൂടെ സർവ പാപങ്ങളും ഇല്ലാതാകും.

ജീവിതത്തിലെ പ്രതിസന്ധികൾ നീങ്ങി സന്തോഷത്തോടെ മുന്നോട്ടു പോകാൻ മഹാദേവനെ പൂജിക്കുന്നത് ഉത്തമമാണ് .ജീവിതത്തിലെ ഉയർച്ച താഴ്ചകൾ മനസിലാക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി ഭാവി ജീവിതം കൂടുതൽ ഐശ്വര്യപൂർണമാക്കാനും ഇപ്പോൾ തന്നെ നിങ്ങളുടെ സമ്പൂർണ ജാതകം നേടുക.

Menu