ഭാരത ജ്യോതിഷത്തിൽ 12 രാശികളാണ് ഉള്ളത്. മേടം , ഇടവം, മിഥുനം , കർക്കടകം , ചിങ്ങം , കന്നി, തുലാം , വൃശ്ചികം, ധനു, മകരം , കുംഭം , മീനം എന്നിങ്ങനെ ആണ് അവയെ വേര്തിരിച്ചിട്ടുള്ളത്. ഈ രാശികൾക്കെല്ലാം ആകൃതികൾ, നിറങ്ങൾ, ദിക്കുകൾ എന്നിങ്ങനെ പല ഗുണവിശേഷങ്ങളും ഉണ്ട്. ഒരു മനുഷ്യൻ ജനിക്കുമ്പോൾ തന്നെ തീരുമാനിക്കപ്പെടുന്ന ഒന്നാണ് അവന്റെ ആയുസ്സ്. ജനിക്കുന്ന അന്നു മുതൽ രാശി ചക്രം തിരിയുന്നതോടൊ ആപ്പംയുസ്സിന്റെ ഓരോ താളുകൾ മറിഞ്ഞു പോകുന്നു. എന്നാൽ മഒനുരുഷ്യ ജന്മത്തിന്റെ ലക്ഷ്യ സ്ഥാനം മരണം എന്നത് മാത്രമല്ല, ഗതജന്മ ഫലങ്ങളും അനുഭവിക്കുക എന്നതും ഒരു മനുഷ്യ ജന്മത്തിൽ ഒഴിച്ച്കൂടാനാകാത്തതാണ്. ജനനവും മരണവും എന്ന ഒരു ചക്രത്തിലൂടെ ഉള്ള കടന്നു പോക്ക് അവസാനിപ്പിക്കുവാൻ ഉള്ള അവസരമാണ് ഓരോ മനുഷ്യജന്മവും .
ഭാരതീയ ജ്യോതിഷവിധി പ്രകാരം രാശി ചക്രത്തെ 27 നക്ഷത്രങ്ങളായും , ഓരോ നക്ഷത്രങ്ങളെ പല പാദങ്ങളായും വിഭജിച്ചിരിക്കുന്നു. അപ്രകാരമുള്ള 9 വിഭാഗങ്ങളാണ് ഓരോ രാശിയിലും ഉള്ളത്. ഒരു ശിശുവിന്റെ ജനന സമയം അനുസരിച്ചു നവഗ്രഹ സ്ഥാനങ്ങൾ കണക്കാക്കാനും ജ്യോതിഷപരമായ കണക്കുകൂട്ടചെലുയ്യുകന്നൾതിനുമായാണ് ഇപ്രകാരം ഗണിതശാ സ്ത്രപരമായി തരം തിരിവുകൾ നടത്തിയിരിക്കുന്നത്.
ജീവിതമെന്ന നാടകത്തിലെ കഥാപാത്രങ്ങൾ മാത്രമാണ് മനുഷ്യൻ എന്നാണല്ലോ പറയപ്പെടുന്നത്. ഒരു മനുഷ്യായുസ്സു എന്നത് 120 വര്‍ഷം എന്നാണ് കണക്കാക്കപ്പെടുന്നത്. ആ മനുഷ്യായുസ്സിൽ എന്തെല്ലാം സംഭവിക്കാൻ ഇടയുണ്ടെന്ന് കൃത്യമായി പ്രവചിക്കുക
അസാധ്യം തന്നെ . ജനനവും മരണവും മാത്രമാണ് ഈ ഭൂമിയിൽ ആത്യന്തിക സത്യമായുള്ളത്. ഒരു മനുഷ്യായുസ്സിൽ 108 മരണങ്ങളാണ് പറയപ്പെടുന്നത്. അതിൽ 107 അകാലമരണങ്ങളും ഒന്ന് നിത്യമായ മരണവുമാണ്.
അകാലമരണങ്ങൾ അശ്രദ്ധ കൊണ്ടോ സാഹചര്യങ്ങൾ കൊണ്ടോ ഉണ്ടാകുന്നതാഅവണ്യെ , ല്ലാം ഒഴിവാക്കാൻ കഴിയുന്നതുമാണ്. ജ്യോതിഷവിധിപ്രകാരം തയാറാക്കുന്ന ഓൺലൈൻ മലയാളം ജാതകത്തിൽ ഇപ്രകാരം അസുഖകകരമായ നാനവിധ സംഭവങ്ങളെയും ഒഴിവാക്കാ നുള്ള പല വിധപരിഹാരങ്ങളും പൂജാ വിധികളും നിര്ദേശിക്കുന്നതാണ്.
താഴെ പറയുന്നവ വിവിധതരം രാശികൾ ആണ്.
മേടം
ആടിന്റെ ആകൃതി മേടം നക്ഷത്രരാശിയെ സൂചിപ്പിക്കുന്നു. രാശിചക്രത്തെ ബന്ധിപ്പിക്കുന്ന രാശിയായതിനാൽ മലയാളം മാസം മേടത്തിൽ സൂര്യൻ സഞ്ചരിക്കുന്നതായി കണക്കാക്കുന്നു. ആടിനെ സൂചിപ്പിക്കുന്ന മേഷം എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് മേടം എന്ന പേര് ഉണ്ടായത്. അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍ഭാഗം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർ മേടം രാശിയിൽ ഉൾപ്പെടുന്നു. മേടം രാശിയിൽ ജനിച്ചവർ പൊതുവേ നല്ല പെരുമാറ്റം കൊണ്ട് മറ്റുള്ളവരുടെ മനസ്സിൽ ഇടം നേടുന്നവർ ആയിരിക്കും. കഠിനാധ്വാനികൾ ആയ ഈ നക്ഷത്രക്കാർക്ക് അർഹിക്കുന്ന അംഗീകാരങ്ങളും ഒത്തിരി ദൂരത്തായിരിക്കുകയില്ല.1,9 എന്നിവയാണ് ഭാഗ്യ നമ്പറുകൾ. ചൊവ്വ, വ്യാഴം, ഞായർ എന്നീ ദിവസങ്ങൾ ഉത്തമം. ചുവ്വന്ന പവിഴമാണ് ഈ രാശിക്കാർ ധരിക്കേണ്ടത്.
ഇടവം
ഇടവം രാശിയെ പ്രതിനിധികരിക്കുന്ന ആകൃതി കാളയുടേതാണ്. മലയാള മാസം ഇടവത്തിൽ സൂര്യന്റെ സഞ്ചാരം ഈ രാശിയിൽ ആയി മനസിലാക്കാം. ജ്യോതിഷ ശാസ്ത്ര അടിസ്ഥാനത്തിൽ വ്യാഴത്തിന്റെ മാറ്റങ്ങൾ ഇടവം രാശിക്കാർക്ക് ജീവിതത്തിൽ പല നേട്ടങ്ങളും ഉണ്ടാക്കുന്നു എന്ന് പറയപ്പെടുന്നു. ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. കാര്‍ത്തിക അവസാന മുക്കാല്‍ ഭാഗം, രോഹിണി, മകയിരം ആദ്യ കാല്‍ഭാഗം എന്നീ നക്ഷത്രക്കാർ ഇടവം രാശിയിൽ പെടുന്നു. 2,8 എന്നിവയാണ് ഭാഗ്യ നമ്പറുകൾ. വെള്ളി, ബുധൻ , ശനി, എന്നീ ദിവസങ്ങൾ ഉത്തമം. വജ്രമാണ് ഈ രാശിക്കാർ ധരിക്കേണ്ടത്.
മിഥുനം
മിഥുനം നക്ഷത്രരാശിയെ സൂചിപ്പിക്കുന്നത് യുവമിഥുനങ്ങളുടെ രൂപം ആണ്. മലയാളം മാസം മിഥുനത്തിൽ സൂര്യന്റെ സഞ്ചാരം ഈ രാശിയിലൂടെ ആണെന്ന് പറയപ്പെടുന്നു. ജ്യോതിഷ ശാസ്ത്രം അനുശാസിക്കുന്നതനുസരിച്ചു വ്യാഴത്തിന്റെ മാറ്റം ഈ രാശിക്കാരുടെ ജീവിത മാറ്റത്തിനു കാരണം ആകുന്നു. ഉയർന്ന ലാഭങ്ങൾ കൊയ്യുവാനും പ്രതീക്ഷിച്ച ഉന്നതിയിലേക്ക് എത്തിച്ചേരുവാനുമുള്ള പാടവം ഈ രാശിക്കാർക്ക് വേണ്ടുവോളം ഉണ്ട്. 3,7 എന്നിവയാണ് ഭാഗ്യ നമ്പറുകൾ. ചൊവ്വ, വ്യാഴം, ഞായർ എന്നീ ദിവസങ്ങൾ ഉത്തമം. മരതകമാണ് ഈ രാശിക്കാർ ധരിക്കേണ്ടത്.
കർക്കടകം
കർക്കിടക രാശി ഞണ്ടിന്റെ രൂപം കണക്കാക്കുന്നു. കർക്കടകമാസത്തിൽ സൂര്യൻ ഈ രാശിയിലൂടെ സഞ്ചരിക്കുന്നു എന്ന് പറയപ്പെടുന്നു. ചിങ്ങത്തിനും മിഥുനത്തിനും അടുത്തായുള്ള ഈ രാശിയിൽ ജനിച്ച മനുഷ്യർക്ക് ജോലിയിലും ഏറ്റെടുക്കുന്ന കർമ്മങ്ങളിലും അത്യധികം ആത്മാർത്ഥത ഉണ്ടാകും. കാര്യങ്ങൾ ഗൗരവത്തോടെ എടുക്കുകയും ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തുകയും ചെയുന്നത് അനിവാര്യം. പുണര്‍തം ആദ്യ കാല്‍ ഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രത്തിൽ ജനിച്ചവർ കർക്കടക രാശിയിൽ ഉൾപ്പെടുന്നു. 4,6 എന്നിവയാണ് ഭാഗ്യ നമ്പറുകൾ. തിങ്കൾ , ചൊവ്വ , വ്യാഴം എന്നീ ദിവസങ്ങൾ ഉത്തമം. മുത്താണ് ഈ രാശിക്കാർ ധരിക്കേണ്ടത്.
ചിങ്ങം
ചിങ്ങം നക്ഷത്രത്തെ പ്രതിനിധീകരിക്കുന്നത് സിംഹത്തിന്റെ രൂപം ആണ്. ചിങ്ങമാസത്തിൽ സൂര്യൻ ഈ രാശിയിലൂടെ സഞ്ചരിക്കുന്നു എന്ന് പറയപ്പെടുന്നു. ചിങ്ങത്തിന്റെ അരിവാൾ പോലുള്ള തലഭാഗത്തെ മകം നക്ഷത്രം സൂചിപ്പിക്കുന്നു. മകം, പൂരം, ഉത്രം ആദ്യ കാല്‍ഭാഗം എന്നീ നക്ഷത്രങ്ങൾ ചിങ്ങം രാശിയിൽ ഉൾപ്പെടുന്നു. ഈ രാശിയിൽ ജനിച്ചവർക്ക് മികച്ച തൊഴിൽ അവസരങ്ങൾ കടന്നു വരുന്നതായിരിക്കും. പ്രശസ്തി ആഗ്രഹിക്കുന്ന ഇവർക്ക് അത് നേടുവാനും എളുപ്പത്തിൽ സാധിക്കും. അനാവശ്യമായ ആകുലതകൾ കുറക്കുന്നത് അഭികാമ്യം. 1 ,4,6 എന്നിവയാണ് ഭാഗ്യ നമ്പറുകൾ. ഞായർ, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങൾ ഉത്തമം. മാണിക്യമാണ് ഈ രാശിക്കാർ ധരിക്കേണ്ടത്.
കന്നി
കന്നി നക്ഷത്ര രാശിയെ യുവതിയുടെ രൂപം കൊണ്ട് പ്രതിനിധീകരിക്കുന്നു. പടിഞ്ഞാറു ദിക്കിലെ ചിങ്ങത്തിനും കിഴക്കു ദിക്കിലെ തുലാത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന രാശി കൂടി ആണ് കന്നിരാശി. ചിത്തിര നക്ഷത്രം ആണ് ഈ രാശിയിലെ ഏറ്റവും തിളങ്ങുന്ന നക്ഷത്രം എന്ന് മാത്രമല്ല ഇത് ഒരു സവിശേഷ ഗുണമുള്ള ഗ്രഹണ ജോഡി കൂടി ആണ്. ഉത്രം അവസാന മുക്കാല്‍ ഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം എന്നിവ കന്നിരാശിയുടെ നക്ഷത്രങ്ങൾ ആണ്. അത്യധികം ഭക്തി നിറഞ്ഞ ജീവിതശൈലി ആയിരിക്കും ഇവരുടേത്. മുൻകോപം കൊണ്ട് വരുത്തിവെക്കുന്ന ആപത്തുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. 2,5,7 എന്നിവയാണ് ഭാഗ്യ നമ്പറുകൾ. ബുധൻ , വെള്ളി , ശനി എന്നീ ദിവസങ്ങൾ ഉത്തമം. മരതകമാണ് ഈ രാശിക്കാർ ധരിക്കേണ്ടത്.
തുലാം
തുലാസ്സിന്റെ രൂപം തുലാം നക്ഷത്രരാശിയെ സൂചിപ്പിക്കുന്നത്. തുലാം മാസത്തിൽ സൂര്യൻ ഈ രാശിയിലൂടെ സഞ്ചരിക്കുന്നു. ഈ രാശിയിൽ തിളക്കം കുറഞ്ഞ നക്ഷത്രങ്ങളെ ആണ് കാണാൻ സാധിക്കുന്നത്. ആറ് ഗ്രഹങ്ങളെങ്കിലും ചുരുങ്ങിയത് ഈ രാശിക്ക് കാണും എന്ന് കണക്കാക്കുന്നു. ചിത്തിര രണ്ടാം പകുതി ഭാഗം, ചോതി, വിശാഖം ആദ്യ കാല്‍ ഭാഗം എന്നീ നക്ഷത്രത്തിൽ ജനിച്ചവർ തുലാം രാശിക്കാർ ആണ്. നല്ല സ്വഭാവ ഗുണം ഉള്ളവർ ആയിരിക്കും ഈ രാശിയിൽ ജനിച്ചവർ. എന്നാൽ ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. 1, 2, 7 എന്നിവയാണ് ഭാഗ്യ നമ്പറുകൾ. ബുധൻ , വെള്ളി , ശനി എന്നീ ദിവസങ്ങൾ ഉത്തമം. വജ്രമാണ് ഈ രാശിക്കാർ ധരിക്കേണ്ടത്.
വൃശ്ചികം
തേളിന്റെ രൂപമാണ് വൃശ്ചികരാശിയെ സൂചിപ്പിക്കുന്നത്.വൃശ്ചിക മാസത്തിൽ സൂര്യൻ ഈ രാശിയിലൂടെ സഞ്ചരിക്കുന്നു. വ്യക്തിപരമായ ജീവിതത്തിൽ ബന്ധുക്കൾക്കും ഉറ്റ സുഹൃത്തുക്കൾക്കും പ്രാധാന്യം കൊടുക്കുന്നവർ ആണ് ഈ രാശിക്കാർ. പൊതുവെ സാമർഥ്യവും കഴിവുമുള്ള ഇവർ പ്രശസ്തി പിടിച്ചു പറ്റുന്നവരുമായിരിക്കും. എല്ലാ കാര്യങ്ങളിലും ആലോചിച്ചു പെരുമാറുന്നത് നന്നായിരിക്കും. വിശാഖം അവസാന കാല്‍ഭാഗം, അനീഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർ വൃശ്ചികരാശിക്കാർ ആണ്. 1,8 എന്നിവയാണ് ഭാഗ്യ നമ്പറുകൾ. ചൊവ്വ, വ്യാഴം, ഞായർ എന്നീ ദിവസങ്ങൾ ഉത്തമം. ചുവന്ന പവിഴമാണ് ഈ രാശിക്കാർ ധരിക്കേണ്ടത്.
ധനു
ധനുരാശിയെ സൂചിപ്പിക്കുന്ന രൂപം ധനുസ്സിന്റേതാണ്. ധനു മാസത്തിൽ സൂര്യൻ സഞ്ചരിക്കുന്നത് ഈ രാശിയിലൂടെ ആണെന്ന് പറയപ്പെടുന്നു.വില്ലുമായി നിൽക്കുന്ന തേരാളി ആണ് ഈ രാശിയുടെ ആകൃതി. വ്യക്തതയുള്ള നക്ഷത്ര രാശി കൂടിയാണ് ധനു. തൊഴിൽ അവസരങ്ങൾ ഈ രാശിക്കാർക്ക് നിരവധി തേടിയെത്തുന്നതായിരിക്കും. അനാവശ്യ ആകുലതകൾ ഒഴുവാക്കുന്നത് നല്ലത്, മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം എന്നീ നക്ഷത്രങ്ങൾ ധനു രാശിയിൽ പെടുന്നു. 3,5,8 എന്നിവയാണ് ഭാഗ്യ നമ്പറുകൾ. വ്യാഴം , ഞായർ എന്നീ ദിവസങ്ങൾ ഉത്തമം. മഞ്ഞ പുഷ്യരാഗമാണ് ഈ രാശിക്കാർ ധരിക്കേണ്ടത്.
മകരം
മത്സ്യം എന്ന് കരുതുന്ന രാശി ആണ് മകരം. ആടിന്റെ തലയും മത്സ്യത്തിന്റെ ശരീരവുമുള്ള രേഖാചിത്രങ്ങൾ ആണ് മകര മത്സ്യം ആണെന്നു കരുതുന്ന നക്ഷത്ര രാശി ആണ് മകരം രാശി. ഗ്രീക്ക് നക്ഷത്ര രേഖാ ചിത്രങ്ങളില്‍ ആടിന്റെ തലയും മത്സ്യത്തിന്റെ ഉടലുമായി ചിത്രീകരിക്കുന്നു. ഏറ്റെടുക്കുന്ന ജോലികളിൽ ഉയർച്ചയും സമൂഹത്തിൽ നല്ല പേരും സമ്പാദിക്കാൻ കഴിവുള്ളവർ ആണ് ഈ രാശിക്കാർ. ഉത്രാടം അവസാന മുക്കാല്‍ ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി എന്നീ നക്ഷത്രങ്ങൾ ഈ രാശിയിൽ ഉൾപ്പെടുന്നു. 6,8,9 എന്നിവയാണ് ഭാഗ്യ നമ്പറുകൾ. ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങൾ ഉത്തമം. ഇന്ദ്രനീലമാണ് ഈ രാശിക്കാർ ധരിക്കേണ്ടത്.
കുംഭം
കുടത്തിന്റെ രൂപമാണ് കുംഭം നക്ഷത്രരാശിയെ സൂചിപ്പിക്കുന്നത്. രാശിചക്രത്തിൽ പതിനൊന്നാം രാശിയാണ് കുംഭം. വെള്ളം നിറഞ്ഞ കുംഭം ഏന്തി നിൽക്കുന്ന ആളാണ് ഈ രാശിയുടെ പാശ്ചാത്യ രൂപം . ഭാഗ്യശാലികൾ ആണ് ഈ രാശിയിൽ ജനിച്ചവർ. ബിസിനെസ്സിൽ നേട്ടങ്ങൾ കൈവരിക്കാൻ ഇവർക്ക് സാമർഥ്യം ഉണ്ടാകും. ആരോഗ്യപ്രശ്നങ്ങൾ വരാതെ സൂക്ഷിക്കുക.അവിട്ടം രണ്ടാം പകുതി, ചതയം, പൂരോരുട്ടാതി ആദ്യ മുക്കാല്‍ ഭാഗം എന്നീ നക്ഷത്രങ്ങൾ ഈ രാശിയിൽ ഉൾപ്പെടുന്നു . 2,3,7 എന്നിവയാണ് ഭാഗ്യ നമ്പറുകൾ. ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങൾ ഉത്തമം. ഇന്ദ്രനീലമാണ് ഈ രാശിക്കാർ ധരിക്കേണ്ടത്.
മീനം
മീനം നക്ഷത്രരാശിയെ സൂചിപ്പിക്കുന്നത് മീനിന്റെ രൂപം ആണ്. സൂര്യൻ മീനമാസത്തിലെ ഈ രാശിയിലൂടെ സഞ്ചരിക്കുന്നു എന്നാണു പറയപ്പെടുന്നത്. കുടുംബബന്ധങ്ങളും തൊഴിലും സന്തോഷപ്രദമായിരിക്കും. കഠിനാധ്വാനം വേണ്ടുന്ന ജോലികളിൽ വിജയത്തിന് വേണ്ടി പ്രയത്നിക്കുവാൻ മറക്കരുത്. അനാവശ്യ ചിന്തകൾ ഒഴിവാക്കിയാൽ നന്ന്. പൂരോരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർ മീനം രാശിക്കാർ ആണ്. 1,3,4,9 എന്നിവയാണ് ഭാഗ്യ നമ്പറുകൾ. വ്യാഴം, തിങ്കൾ, ചൊവ്വ, എന്നീ ദിവസങ്ങൾ ഉത്തമം. മഞ്ഞ പുഷ്യരാഗമാണ് ഈ രാശിക്കാർ ധരിക്കേണ്ടത്.