logo

അശ്വതി നക്ഷത്രം

പൂർവിക സ്വത്ത് സംബന്ധിച്ച തർക്കങ്ങൾക്ക് സാധ്യതയുണ്ട്. സ്വന്തം വീട്ടിൽ നിന്നും മാറി താമസിക്കേണ്ട സാഹചര്യം വന്ന്‌ ചേരും. വിദേശ ജോലി ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സാധ്യതയുണ്ട്. വീട്ടിൽ മംഗള കർമം നടക്കാനുള്ള സാധ്യതയും വന്ന്‌ ചേരും. കടം വാങ്ങേണ്ട സാഹചര്യം ഉണ്ടാകും.

ഭരണി നക്ഷത്രം

ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് വൻ വിജയം ഉണ്ടാവുന്നതാണ്. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യതയുണ്ട്. കുറേ കാലത്തെ നിങ്ങളുടെ പല ആഗ്രഹങ്ങളും ഈ വർഷം സാധിക്കും. വിദ്യാഭ്യാസ രംഗത്ത് നല്ല ഉയർച്ച ഉണ്ടാവുന്നതാണ്. കച്ചവട സ്ഥാപനങ്ങളിൽ പലവിധ പ്രശ്നങ്ങൾ ഉണ്ടാവും. പ്രേമ കാര്യങ്ങൾ വിവാഹത്തിൽ കലാശിക്കും.

കാർത്തിക

കർമഗുണം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഉദയം ചെയ്തേക്കാം. ബിസ്സിനെസ്സ്കാർ പുതിയ ബിസിനസ്സ് തുടങ്ങുകയും നികുതിയുമായി ബന്ധപ്പെട്ട്‌ സർക്കാർ ഇടപെടലുകൾ ഉണ്ടാവുകയും ചെയ്യും. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാവും. ശത്രുക്കൾ നിരന്തരം ശല്യം ചെയ്യും. ഇതൊഴിവാക്കാനായി യഥാവിധി പരിഹാരങ്ങൾ ചെയ്യണം. പുതിയ ജോലി ആഗ്രഹിക്കുന്നവർക്ക് അത് ലഭിക്കാനുള്ള സാദ്ധ്യതകൾ ഉണ്ട്.

രോഹിണി

എല്ലാ പ്രവർത്തന രംഗത്തും കാര്യ നിർവഹണ ശേഷി ഉണ്ടായിരിക്കും. പ്രശ്നങ്ങളെ നിങ്ങൾ സന്തോഷത്തോടെ നേരിടേണ്ടതായിട്ട് വരും. ട്രാവൽ ഏജൻസി നടത്തുന്നവർക്ക് ഈ വർഷം നല്ല വരുമാനം കിട്ടും. വാഹനം മാറ്റി വാങ്ങാൻ ഇടയുണ്ട്. വിദേശ ജോലിക്ക് കാത്തിരുന്നവർക്ക് അതിനുള്ള അവസരം വരും.

മകയിരം

കുടുംബത്തിൽ സ്വസ്‌തതയും സമാധാനവും ഉണ്ടാവും. പുതിയ ജോലി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാവും. സാമൂഹിക രംഗത്തുള്ളവർക്ക് പ്രശസ്തി പ്രതീക്ഷിക്കാം. യുവജനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും. ആവശ്യമില്ലാത്ത കാര്യത്തിന് തർക്കങ്ങളിൽ ഏർപ്പെടരുത്. വാഹന അപകടത്തിനുള്ള ഒരു സാധ്യതയുണ്ട്

തിരുവാതിര

അപവാദങ്ങൾ, ചീത്തപ്പേരുകൾ എന്നിവ കേൾക്കാനുള്ള സാധ്യതയുണ്ട്. പുതിയ വാഹനങ്ങളോ വീടോ വാങ്ങാനുള്ള അവസരം വരും. ജോലിയിൽ അംഗീകാരമോ പ്രമോഷനോ സ്ഥലമാറ്റമോ പ്രതീക്ഷിക്കാം. ഭാര്യയുടെ സ്വത്ത്‌ കൈവശം വന്ന്‌ ചേരും. കുടുംബത്തിൽ ഒരു ബന്ധുവിന്റെ മരണം ഉണ്ടാവും. വിദ്യാഭാസ രംഗത്ത്‌ പ്രതീക്ഷക്കു വഴിയുണ്ട്.

പുണർതം

സ്വന്തം അഭിപ്രായത്തിന് അംഗീകാരം ലഭിക്കും. വാഹന അപകങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപെടും. ആത്മീയ കാര്യങ്ങൾക്കായി സമയം മാറ്റി വെക്കും. ഗൃഹത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാവും. യുവജനങ്ങളുടെ വിവാഹ കാര്യത്തിന് തീരുമാനം ഉണ്ടാവും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും.

പൂയം

കോടതി സംബന്ധമായിട്ട് കേസുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. സാമ്പത്തിക നിലയിൽ ഉയർച്ച ഉണ്ടാകാം. പരീക്ഷകളിലും ഇന്റർവ്യൂകളിലും അനുകൂലമാറ്റം ഉണ്ടാവും. പല കാര്യങ്ങളിലും നിങ്ങളുടെ അശ്രദ്ധ ബുദ്ധിമുട്ടു ഉണ്ടാക്കും. എല്ലാ കാര്യത്തിലും ഒരു അലസത തോന്നും. വർഷ അവസാനത്തോടെ ധന വരവ് ഉണ്ടാകും. ശത്രുക്കൾ മിത്രങ്ങളായി മാറും.

ആയില്യം

ഭൂമി, വാഹനം എന്നിവ വാങ്ങാനുള്ള അവസരം വന്ന്‌ ചേരും. ലോട്ടറി എടുത്താൽ അത് അടിക്കാനുള്ള സാധ്യത കാണുന്നുണ്ട്. മനസ്സിന് ഉന്മേഷം ലഭിക്കുന്ന വാർത്തകൾ കേൾക്കാൻ ഇടവരും. കുടുംബത്തിൽ അഭിപ്രായ ഭിന്നത ഉണ്ടാവും.

മകം

രോഗം, കടം, ഭയം എന്നിവ ബുദ്ധിമുട്ടിക്കും. ഉന്നതരിൽ നിന്നും പല സഹായങ്ങളും ലഭിക്കും. യുവജനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും. ഭാര്യ നിമിത്തം പല നേട്ടങ്ങൾ കൈവരും. ബിസിനസ്സിൽ കനത്ത നഷ്ടം ഉണ്ടാവും. ഉദര സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ നേടേണ്ടതായി വരും.

പൂരം

ഈശ്വര ആരാധനയാൽ മനസ്സിന് സമാധാനം ലഭിക്കും. അയൽക്കാരുമായി കലഹത്തിന് സാധ്യതയുണ്ട്. നേത്ര രോഗം പിടിപെടാനുള്ള സാഹചര്യം ഉണ്ടാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. ഹൃദ്രോഗം, രക്തസമ്മര്ദം എന്നിവ ഉള്ളവർക്ക് അത് മൂർച്ഛിക്കാനുള്ള സാഹചര്യം ഉണ്ട്.

ഉത്രം

വിദ്യാഭാസ രംഗത്ത്‌ ഉയർച്ച ഉണ്ടാകും. വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സാഹചര്യം വന്ന് ചേരും. ഈ വർഷം പകുതിയോടെ നിങ്ങളുടെ സാമ്പത്തികം മെച്ചപ്പെടും. സർക്കാരിൽ നിന്ന് അനുകൂല നടപടികൾ പ്രതീക്ഷിക്കാം. വിദേശ വ്യാപാരത്തിന് പറ്റിയ സമയമാണ്. ആത്മീയ ചിന്തയാൽ മനസമാധാനം ഉണ്ടാവും.

അത്തം

വ്യാപാരം തുടങ്ങാനുള്ള സാധ്യത ഉണ്ട്. കടം കൊടുത്ത പണം തിരികെ കിട്ടും. ഉദ്യോഗത്തിനു സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ബിസിനസ്സിൽ സർക്കാർ ഇടപെടൽ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. ആരോഗ്യത്തിൽ അത്യാവശ്യ ശ്രദ്ധ ആവശ്യമാണ്.

ചിത്തിര

വ്യാപാരത്തിൽ നിന്ന് വേണ്ടത്ര ഗുണം ലഭിക്കില്ല. വിദേശത്ത് പോകാനുള്ള അവസരം വന്നു ചേരും. തൊഴിൽപരമായി നേട്ടങ്ങൾ പ്രതീക്ഷിക്കാം. മാതാവിന് അസുഖങ്ങൾ ഉണ്ടാവും. കിട്ടാനുള്ള പണം ലഭിക്കുന്നതാണ്. രണ്ടാം വിവാഹം ആലോചിക്കുന്നവർക്ക് അതിനുള്ള സാധ്യതയുണ്ട്. വാഹനം മാറ്റി വാങ്ങാനുള്ള സാഹചര്യം വന്ന് ചേരും.ധാരാളം പണം ചിലവാകും.

ചോതി

പുതിയ ഗൃഹത്തിൽ താമസം തുടങ്ങും. സാമ്പത്തിക നില ഉയരും. യുവജനങ്ങളുടെ വിവാഹ നിശ്ചയം നടക്കും. കുടുംബത്തിൽ പങ്കാളിയുമായുള്ള പിണക്കത്തിന് സാധ്യതയുണ്ട്. വീട് പൊളിച്ചു പണിയും. പല പ്രശ്നങ്ങൾക്ക് നിങ്ങൾ തന്നെ പരിഹാരം കാണേണ്ടതാണ്. ബിസിനെസ്സിൽ പണം മുടക്കും.

വിശാഖം

മനസ്സിന് സമാധാനവും സന്തോഷവും ഉണ്ടാകും. ആഗ്രഹ പൂർത്തീകരണത്തിന് കൂടുതൽ പരിശ്രമം ആവശ്യമാണ്. ഓഹരികളിൽ നിന്ന് നിങ്ങള്ക്ക് നേട്ടം പ്രതീക്ഷിക്കാം. പൂർവിക സ്വത്തിൽ തർക്കങ്ങൾ ഉണ്ടാകാം. ധനം വന്ന് കൂടും.

അനിഴം

പല കാര്യങ്ങളിലും ധീരമായ ഒരു തീരുമാനം എടുക്കേണ്ടി വരും. കടം കൊടുത്ത പണം പലിശ സഹിതം തിരിച്ച് കിട്ടും. കർഷകർക്ക്‌ കൃഷിയിൽ നിന്നും നല്ല വരുമാനം ലഭിക്കും. പല കാര്യങ്ങളിലും പൂർണമായ വിജയം ഉണ്ടാവും. വീട് വിട്ട് താമസിക്കേണ്ട സാഹചര്യം വന്ന് ചേരും. പുതിയ സംരംഭം തുടങ്ങും. ആരോഗ്യ ഹാനി ഉണ്ടാകും.

തൃക്കേട്ട

പട്ടാളം, പോലീസ് വിഭാഗങ്ങളിൽ ഉള്ളവർക്ക് പ്രമോഷന് സാധ്യതയുണ്ട്. ഒന്നിനും മുന്നിട്ട് ഇറങ്ങാൻ കഴിയാത്ത അവസ്ഥ ഉണ്ടാകും. സ്ഥലമാറ്റം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വാഹന അപകടത്തിനുള്ള സാഹചര്യം സംജാതമാകും. ഉയർന്ന വിദ്യാഭാസം ആഗ്രഹിക്കുന്നവർക്ക് അതിൽ പുരോഗതി ഉണ്ടാകും

മൂലം

പുതിയ വാഹനം വാങ്ങിക്കാനുള്ള യോഗം ഉണ്ട്. ബിസിനെസ്സിൽ നല്ല അഭിവൃദ്ധി ഉണ്ടാകും. സർക്കാർ സർവീസിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സാഹചര്യം വന്നു ചേരും. യുവജങ്ങളുടെ വിവാഹം നടക്കും. കൂട്ടുകച്ചവടത്തിൽ പുതിയ വ്യാപാരം ആരംഭിക്കും. അപവാദം കേൾക്കാനുള്ള സാധ്യതയുണ്ട്.

പൂരാടം

ഊർജസ്വലത കൂടും. വീട്ടിൽ മംഗള കാര്യങ്ങൾ നടക്കും. ജോലി ശ്രമിക്കുന്നവർക്ക് ജോലി കിട്ടുന്നതാണ്. ധനാഗമം ഉണ്ടാകും. കിട്ടാനുള്ള പണം തിരിച്ച് കിട്ടും. പുതിയ പദവികൾ കിട്ടാനുള്ള സാധ്യതയുണ്ട്. തൊഴിൽ തർക്കം രമ്യമായിട്ട് പരിഹരിക്കപ്പെടും.

ഉത്രാടം

തൊഴിൽ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. ബിസിനസ്സിൽ നിന്നും നല്ല ആദായം ലഭിക്കും. ഓഹരി വിപണിയിൽ നിന്നും നഷ്‌ടം ഉണ്ടാകും. ചിലവ് അധികരിക്കും. പുതിയ വീട് വാങ്ങാനുള്ള യോഗം ഉണ്ട്. കോടതി വിധികൾ അനുകൂലമായി തീരും. മനസ് സദാ സമയം വ്യാകുലപ്പെടും.

തിരുവോണം

രോഗാവസ്ഥയും അസ്വസ്ഥതയും ഉണ്ടാകും. ബിസിനസ്സിൽ ധാരാളം പണം മുടക്കും. തെരഞ്ഞെടുപ്പിൽ വൻ വിജയം ഉണ്ടാകും. സർക്കാർ ജോലി കാത്തിരിക്കുന്നവർക്ക് അതിനുള്ള യോഗമുണ്ട്. കലാകാരന്മാർക്ക് ദോഷമൊക്കെ മാറി നല്ല സമയം വരും.

അവിട്ടം

ആത്മവിശ്വാസം വർധിക്കും. കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഭൂമി, വാഹനം എന്നിവയുടെ വിൽപ്പന നടക്കും. എഞ്ചിനീറിംഗ് വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കും. സാമ്പത്തിക നിലയിൽ വർദ്ധനവ് ഉണ്ടാകും. കരൾ രോഗം ഉള്ളവർക്ക് ചികിത്സ ആവശ്യമായി വരും.

ചതയം

വ്യവസായം തുടങ്ങും. പുതിയ വീട് വാങ്ങിക്കും. ദൈവാധീനം ഉണ്ടാകും. പട്ടാളം, പോലീസ് വിഭാഗത്തിൽ പ്രമോഷൻ കിട്ടും. പൊതുപ്രവർത്തകർക്ക്‌ അംഗീകാരം ലഭിക്കും. സർക്കാർ ആനുകൂല്യത്തിന് കാലതാമസം ഉണ്ടാകും.

പൂരുരുട്ടാതി

ലോൺ ലഭിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ധനാഗമം കാണുന്നുണ്ട്. ഏർപ്പെടുന്ന കാര്യങ്ങൾ പൂർത്തീകരിക്കുകയും അതിൽ വൻവിജയം ഉണ്ടാകുകയും ചെയ്യും. വീട്ടിൽ കലഹത്തിന് ഉള്ള സാഹചര്യം ഉണ്ടാകും. വീട് മോടിപിടിപ്പിക്കും

ഉത്രട്ടാതി

വിദ്യാഭാസ മേഖലയിൽ പുരോഗതി പ്രതീക്ഷിക്കാം. എല്ലാ രംഗങ്ങളിലും വിജയം ഉണ്ടാകും. ഉദ്യോഗത്തിൽ സ്ഥലം മാറ്റം കിട്ടും. ശത്രുക്കളെ തോൽപിക്കാൻ സാധിക്കും. കുടുംബസഹിതം വിനോദ യാത്രകൾ പോകും. പണ ചിലവ് അധികരിക്കും.

രേവതി

വീട്, വാഹനം എന്നിവ പുതുക്കി പണിയും. വിവാഹ ആലോചനകൾ മുടങ്ങി പോകും. വർഷ അവസാനത്തോടെ യുവജനങ്ങളുടെ വിവാഹം നടക്കും. വിദ്യാഭാസത്തിൽ പുരോഗതി ഉണ്ടാകും. വിദേശ യാത്ര യോഗം ഉണ്ട്.