രോഹിണി
പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങുവാനുള്ള സാധ്യതയുണ്ട്, വിദ്യാർത്ഥികൾക്ക് പൊതുവെ അനുകൂലമായ കാലമാണ്. ഏറെ നാളായുള്ള ആഗ്രഹങ്ങൾ പൂർത്തീകരിക്കുവാൻ ഇടവരും. പൂർവിക സ്വത്തിൻമേൽ ഉണ്ടായിരുന്ന തർക്കം പരിഹരിക്കുകയും അത് സ്വന്തമാക്കുകയും ചെയ്യുവാനുള്ള അവസരമുണ്ട്. പുതിയ ഗൃഹം വാങ്ങുവാനും മുടങ്ങിക്കിടന്ന ഗൃഹ നിർമ്മാണം പൂർത്തീകരിക്കുവാനും ഇടയുണ്ടാകും.
കലാകാരന്മാർക്ക് അനുകൂലമായ കാലമാണ്, പുതിയ അവസരങ്ങൾ തേടി വരും. ഏറെക്കാലമായി മനസ്സിൽ ഉള്ള ആഗ്രഹങ്ങൾ പൂർത്തീകരിക്കും. കുടുംബത്തിൽ മംഗള കർമ്മങ്ങൾക്കുള്ള സാധ്യത കാണുന്നുണ്ട്. ജീവിത പങ്കാളിയുമായി വിദേശത്തു താമസമാക്കാനുള്ള അവസരം വന്നു ചേരും.
മകയിരം
ഗുണദോഷ സമ്മിശ്രമായ വർഷമായിരിക്കും. കർമ്മ രംഗത്ത് പൊതുവെ പ്രയാസമുള്ള കാലഘട്ടമായിരിക്കും, പലവിധ പ്രതിസന്ധികൾ നേരിടേണ്ടതായി വരും, ആത്മവിശ്വാസവും ധൈര്യവും കൈവിടാതെയിരിക്കുക. ആലോചിച്ചു മാത്രം തീരുമാനമെടുക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുക. സാമ്പത്തികനഷ്ടം, കാര്യപരാജയം എന്നിവയും കാണുന്നുണ്ട്. സമചിത്തതയോടുകൂടിയ പ്രവർത്തനം കർമ്മരംഗത്തെ ദോഷഫലങ്ങൾ കുറയ്ക്കും.
കുടുംബ ബന്ധങ്ങളിൽ പൊതുവെ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാവും. പുതിയ തൊഴിലുകൾ കണ്ടെത്തും, ലാഭകരമായ വ്യവസായങ്ങൾക്ക് തുടക്കം കുറിക്കും. വ്യവസായത്തിൽ നല്ല ശ്രദ്ധ വെച്ച് പുലർത്തേണ്ടതാണ്. ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കണം.
വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും പൊതുവെ കാലം ഗുണകരമായാണ് കാണുന്നത്. പരീക്ഷകളിലും ഇൻ്റർവ്യൂകളിലും വിജയം നേടുവാനും അവസരമുണ്ടാകും. പുതിയ സുഹൃത് ബന്ധങ്ങൾ ഉടലെടുക്കാനുള്ള സാധ്യത കാണുന്നുണ്ട്.
തിരുവാതിര
വിഷുഫലം പൊതുവെ ഗുണകരമായിരിക്കും. ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടുന്ന കാലമാണ്. കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും വന്നു ചേരും. പുതിയ ഗൃഹം നിർമ്മിക്കുന്നതിനുള്ള അവസരം വന്നു ചേരും. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. പുതിയ വസ്തുക്കൾ വാങ്ങുന്നതിനു അനുയോജ്യമായ കാലമാണ്.
തൊഴിൽ രംഗത്ത് പുതിയ സ്ഥാനമാനങ്ങൾ വന്നു ചേരും, മേലധികാരികളുടെ പ്രശംസയ്ക് പാത്രമാകും. സ്ഥാനക്കയറ്റത്തിന് യോഗമുണ്ട്. വിദ്യാർത്ഥികൾക്ക് പഠനസംബന്ധമായി ഗൃഹത്തിൽ നിന്ന് മാറിനിൽക്കേണ്ടതായി വരും. ചിലവുകൾ ചുരുക്കി ജീവിക്കുന്നത് നന്നായിരിക്കും.
പുണർതം
ഗുണദോഷ സമ്മിശ്രമായ വർഷമായിരിക്കും. തൊഴിൽ പരമായി ഉയർച്ചയ്ക്കുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വിദേശയാത്രയ്ക്കുള്ള സാധ്യത കാണുന്നുണ്ട്, വിദേശത്തു ജോലി ആഗ്രഹിക്കുന്നവർക്ക് കാലം അനുകൂലമാണ്. ഗൃഹനിർമ്മാണത്തിനുള്ള അനുകൂല കാലഘട്ടമാണ്. കർമ്മ മേഖലയിൽ മറ്റുള്ളവരുടെ പ്രീതിക്ക് പാത്രമാകും. കുടുംബത്തിൽ സന്തോഷ അന്തരീക്ഷം നിലനിൽക്കും.ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുക.
വിദ്യാർത്ഥികൾക്ക് ഉത്തമമായ കാലഘട്ടമാണ്. പഠന സംബന്ധമായി വിദേശയാത്രയ്ക്ക് യോഗമുണ്ട്. സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രകൾക്ക് അവസരമുണ്ട്.
പൂയം
ഗുണഫലങ്ങളാൽ അനുഗ്രഹീതമായ വർഷമായിരിക്കും. പുതിയ വ്യാപാര സംരംഭങ്ങൾ തുടങ്ങുവാൻ അനുകൂലമായ കാലമാണ്. വസ്തുക്കൾ വാങ്ങുവാൻ അവസരമുണ്ടാകും. എടുത്തുചാടിയുള്ള തീരുമാനങ്ങൾ ഒഴിവാക്കണം. വ്യവസായം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുവാനുള്ള അവസരങ്ങൾ വന്നു ചേരും. സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നതയ്ക്കുള്ള സാധ്യത കാണുന്നുണ്ട്, ആയതിനാൽ സംസാരത്തിൽ മിതത്വം പാലിക്കുക.
വിദ്യാർത്ഥികൾക്ക് വളരെ അനുകൂലമായ കാലമാണ്, ഉപരിപഠനത്തിനു അവസരങ്ങൾ വന്നു ചേരും, ജോലി സംബന്ധമായി വിദേശയാത്രയ്ക്ക് അവസരമുണ്ടാകും.
ആയില്യം
പൊതുവെ ഗുണദോഷ സമ്മിശ്രമായ കാലമായിരിക്കും. കർമ്മ രംഗത്ത് ചില തടസ്സങ്ങൾ കാണുന്നു. ജോലി സംബന്ധമായി ഉള്ള യാത്രകൾ മൂലം ദേഹാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും. ഉദ്യോഗസ്ഥന്മാർക്ക് പൊതുവെ ഗുണകരമായ കാലമാണ്. ആരോഗ്യകാര്യങ്ങളിൽ മതിയായ ശ്രദ്ധ പുലർത്തുക.കുടുംബത്തിൽ പൊതുവെ സമാധാന അന്തരീക്ഷം നിലനിൽക്കും. വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങളിൽ ചില്ലറ ബുദ്ധിമുട്ടുകളൊക്കെ നേരിടേണ്ടി വരും.
ദാമ്പത്യ ബന്ധങ്ങൾ അത്യന്തം ഊഷ്മളമായി മുന്നോട്ടു പോകും. ചില്ലറ വിട്ടുവീഴ്ചകൾ വേണ്ടി വരും. വർഷങ്ങളായി വിദേശത്തു ജോലി ചെയ്യുന്നവർ സ്വദേശത്തേക്കു തിരിച്ചു വന്നു പുതിയ ബിസിനസ് സംരംഭങ്ങൾ തുടങ്ങും.
മകം
തൊഴിൽ പരമായി ഗുണഫലങ്ങൾ നിറഞ്ഞ വർഷമാണ് . സാമ്പത്തികമായി ഉയർച്ചയുടെ കാലഘട്ടമാണ്. ബിസിനസ് സംരംഭങ്ങൾക്ക് ഉയർച്ചയും അത് വാഴ്ത്തി സാമ്പത്തിക നേട്ടവും ഉണ്ടാകും. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റവും ആഗ്രഹ പ്രകാരമുള്ള സ്ഥലം മാറ്റത്തിനും സാധ്യതയുണ്ട്.
വിദ്യാർത്ഥികൾക്ക് അനുകൂലമായ കാലഘട്ടമാണ്. പരീക്ഷകളിൽ ഉന്നത വിജയം നേടും. പുതിയ ഗൃഹം വാങ്ങുവാനിടയുണ്ട്.
എടുത്തുചാടിയുള്ള തീരുമാനങ്ങൾക്കു പകരം ശ്രദ്ധയോടെ ഉള്ള തീരുമാനങ്ങൾ ഫലപ്രാപ്തിയിലെത്തും. കുടുംബാന്തരീക്ഷം പൊതുവെ ശാന്തമായിരിക്കും.
പൂരം
പൂരം നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഈ വർഷം പൊതുവെ ഗുണഫലങ്ങൾ നിറഞ്ഞതായിരിക്കും.ഉദ്യോഗാർത്ഥികൾക്ക് കാലം ഗുണകരമായിരിക്കും. ആഗ്രഹിക്കുന്ന തൊഴിൽ നേടുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കാൻ സാധിക്കും.
ബിസിനസ് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുവാൻ സാധിക്കും. സാമ്പത്തിക ലാഭം നേടാൻ കഴിയുന്ന വർഷമാണ്. അവിവാഹിതരായിട്ടുള്ളവർക്ക് ഉടൻ തന്നെ വിവാഹ സാധ്യതയുണ്ട്. ആഗ്രഹ പൂർത്തീകരണത്തിന് അശ്രാന്ത പരിശ്രമം വേണ്ടി വരും.
ഉത്രം
ഗുണദോഷ സമ്മിശ്രമായ വർഷമായിരിക്കും. ഉദ്യോഗസ്ഥന്മാർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു. ജോലി സംബന്ധമായി ദീർഘ ദൂര യാത്രകൾ വേണ്ടി വരുകയും തന്മൂലം യാത്രാക്ലേശം ഉണ്ടാകുകയും ചെയ്യും. കർമ്മ മേഖലയിൽ ചില നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷിച്ച ജോലി നേടാനായില്ലെങ്കിലും ജോലി കിട്ടുവാനുള്ള സാധ്യതയുണ്ട്. വിദേശത്തു ജോലിക്കു ശ്രമിക്കുന്നവർക്ക് കാലം അനുകൂലമാണ്.
സാമ്പത്തിക നില മെച്ചപ്പെട്ട അവസ്ഥയിൽ തന്നെ മുന്നോട്ട് പോകുന്നതായിരിക്കും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും.
അത്തം
അത്തം നാളുകാർക്ക് പൊതുവെ ഗുണകരമായ കാലമാണ് വരാൻ പോകുന്നത്. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെയധികം അനുയോജ്യമായ സമയമാണ്. കുടുംബവുമായി തീർത്ഥയാത്രയ്ക്ക് അവസരമുണ്ടാകും.
ഉദ്യോഗാർത്ഥികൾക്ക് ആഗ്രഹിച്ച തൊഴിൽ ലഭിക്കുവാനുള്ള സാധ്യതയുണ്ട്. വിദേശത്തു ജോലിക്കു ശ്രമിച്ച് കൊണ്ടിരിക്കുന്നവർക്ക് അതിനുള്ള സാധ്യത കാണുന്നുണ്ട്. ജീവിതത്തിൽ വഴിത്തിരിവായേക്കാവുന്ന പുതിയ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടി വരും.
പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാക്കുമ്പോൾ സൂക്ഷിക്കുക, സാമ്പത്തികപരമായ ഇടപാടുകളിൽ നിന്ന് ഒഴിഞ്ഞു മാറുക. പൊതുവെ സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബാന്തരീക്ഷം ഉണ്ടാകും.
ചിത്തിര
വളരെയധികം ഗുണഫലങ്ങളോട് കൂടിയ വർഷമാണ് വരാനിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ആഗ്രഹിക്കുന്ന തൊഴിൽ ലഭ്യമാകും. തൊഴിൽപരമായി വളരെയധികം ഉയർച്ചയുണ്ടായേക്കാവുന്ന വർഷമാണ്. കുടുംബ അന്തരീക്ഷം ശാന്തവും സന്തോഷകരവുമായിരിക്കും.
കടം കൊടുക്കുകയോ ജാമ്യം നിൽക്കുകയോ അരുത്. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വെച്ച് പുലർത്തുക.
വിദ്യാർത്ഥികൾക്ക് പൊതുവെ ഗുണകരമായ കാലമായിരിക്കും. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കാൻ കഴിയും. വിവാഹം അന്വേഷിക്കുന്നവർക്ക് കാലം അനുകൂലമാണ്.
ചോതി
വളരെ അനുകൂലമായ ഫലങ്ങൾ തരുന്ന വർഷമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ചിലവുകൾ കുറയ്ക്കണം.
പ്രവർത്തന മേഖലയിൽ ഉയർച്ചയ്ക്കുള്ള സാധ്യതയുണ്ട്. ബിസിനസ്സിൽ നല്ല പുരോഗതിയുണ്ടാകും. ഇഷ്ടമുള്ള വിഷയത്തിൽ ഉപരിപഠനത്തിനു ചേരാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ട്.
പുതിയ ഭൂമി വാങ്ങുവാനുള്ള അവസരമുണ്ട്. ചിരകാല അഭിലാഷങ്ങൾ സാധിക്കും. കുടുംബത്തോടൊപ്പം തീർത്ഥയാത്രയ്ക്ക് സാധ്യതയുണ്ട്. വിദേശത്തു ജോലി തേടിക്കൊണ്ടിരിക്കുന്നവർക്ക് ഈ വർഷം അത് സാധ്യമാകും.
വിശാഖം
പൊതുവെ ഗുണദോഷ സമ്മിശ്രമായ ഫലമായിരിക്കും ഈ വർഷം പ്രദാനം ചെയുന്നത്. ആരോഗ്യകരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വച്ച് പുലർത്തണം. കുടുംബത്തിൽ പൊതുവെ സന്തോഷകരമായ അവസ്ഥ നിലനിൽക്കും.
തൊഴിൽ അന്വേഷകർക്ക് കുറച്ച് വിഷമ സ്ഥിതികൾ അഭിമുഖീകരിക്കേണ്ടതായി വരും. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ കാലഘട്ടമാണ്. പരീക്ഷകളിൽ ഉന്നത വിജയം നേടും. ബിസിനസ് രംഗത് നേരിയ ചില മന്ദതകൾ ഉണ്ടാകും. എങ്കിലും പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കപ്പെടും.
അനിഴം
അനിഴം നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഈ വിഷുഫലം വളരെ അനുയോജ്യമായിരിക്കും. നേട്ടങ്ങളുടെ വർഷമായിരിക്കും. കുടുംബാന്തരീക്ഷം പൊതുവെ ശാന്തത നിറഞ്ഞതും സമാധാനം നിറഞ്ഞതുമായിരിക്കും.
പുതിയ വസ്തു വാങ്ങാനും ഗൃഹം വാങ്ങുവാനും അവസരം കൈ വരും. സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയുണ്ടാകും. ബിസിനസ്സിൽ ഉയർച്ച കൈ വരും. വിദ്യാർത്ഥികൾക്ക് കാലം അനുകൂലമാണ്. ഉപരിപഠനത്തിന് അവസരം കൈവരും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഉദര സംബന്ധമായ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്.
തൃക്കേട്ട
പൊതുവെ ഗുണദോഷ സമ്മിശ്രമായ ഫലമായിരിക്കും. തൊഴിൽപരമായി നേരിയ ചില പ്രയാസങ്ങൾ വന്നു ചേരുമെങ്കിലും അവസരോചിതമായ പ്രവർത്തനത്തിൽ തടസ്സങ്ങൾ നീങ്ങുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവർ വളരെ ശ്രദ്ധയോടെ മാത്രം പ്രവർത്തിക്കുക. പങ്കുകച്ചവടത്തിൽ നഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ശ്രദ്ധയോടെ പ്രവർത്തിക്കുക. കുടുംബത്തിൽ ചെറിയ ചില അസ്വസ്ഥതകൾ ഉണ്ടായിരിക്കും.
പുതിയ ഗൃഹം നിർമ്മിക്കുവാനുള്ള അവസരമുണ്ടാകും. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തുക. വിദ്യാർത്ഥികൾക്ക് പൊതുവെ ഒരു ഉത്സാഹക്കുറവുണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലി സാധ്യതയുണ്ട്.
മൂലം
ഗുണദോഷ സമ്മിശ്രമായ ഫലമായിരിക്കും. കർമ്മ മേഖലയിൽ വളരെയധികം മനഃസാന്നിധ്യത്തോടുകൂടി പ്രവർത്തിക്കുക. ആലോചിക്കാതെ എടുക്കുന്ന തീരുമാനങ്ങൾ മനപ്രയാസം വരുത്തി വെച്ചേക്കാം.
വിദ്യാർത്ഥികൾക്ക് അനുകൂലമായ കാലഘട്ടമാണ്. താല്പര്യമുള്ള വിഷയത്തിൽ ഉപരി പഠനത്തിന് സാധ്യത കാണുന്നുണ്ട്. രോഗപീഡകൾ അലട്ടുവാനുള്ള സാധ്യതകളുണ്ട്. വിവാഹത്തിനുള്ള തടസ്സങ്ങൾ നീങ്ങിക്കിട്ടും.
പൂരാടം
താരതമ്യേന അത്ര നല്ല ഫലമായിരിക്കില്ല ഈ വിഷുസംക്രമം നിങ്ങൾക്ക് പ്രദാനം ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് കാലം അനുകൂലമാണെങ്കിലും തൊഴിൽ അന്വേഷിക്കുന്നവർക്ക് അത് ലഭിക്കുവാൻ കുറച്ചു കാലതാമസം നേരിടേണ്ടി വരും.
വ്യവസായികൾക്ക് കാലം കുറച്ചൊക്കെ അനുകൂലമാണ്. ലാഭം ഉണ്ടാക്കാനുള്ള അവസരങ്ങളൊക്കെ വന്നു ചേരും. കൃത്യമായി അവസരങ്ങൾ പ്രയോജനപ്പെടുത്തുക.
ഉത്രാടം
അനുകൂലമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന വർഷമാണ്. പുതിയ തൊഴിലിൽ പ്രവേശിക്കുവാനും തൊഴിലിൽ ഉയർച്ചയുണ്ടാകുവാനും യോഗമുണ്ട്. സ്വന്തമായി ബിസിനസ്സ് ചെയ്യുന്നവർക്ക് ബിസിനസ്സിൽ ഉയർച്ചയുണ്ടാകുവാനുള്ള സാധ്യത ഉണ്ട്.
ആരോഗ്യ സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. സാമ്പത്തികപരമായി ഉയർച്ചയുടെ കാലഘട്ടമാണ്. പുതിയ ഗൃഹം നിർമ്മിക്കുവാനുള്ള സാധ്യത കാണുന്നു. ജീവിതത്തിൽ പുതിയ വഴിത്തിരിവുണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്. വിവാഹം അന്വേഷിക്കുന്നവർക്ക് പൊതുവെ ഗുണകരമായ കാലമാണ്.
തിരുവോണം
ഗുണ ദോഷ സമ്മിശ്രമായ ഫലങ്ങളായിരിക്കും ഈ വിഷുസംക്രമം തിരുവോണം നക്ഷത്രക്കാർക്ക് പ്രദാനം ചെയ്യുന്നത്. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് കാലം അനുകൂലമാണ്. ആരോഗ്യപ്രശ്നങ്ങളേക്കാളുപരി മാനസികമായ വിഷമതകൾ നേരിടേണ്ടി വരും.
സാമ്പത്തികമായി ലാഭമുണ്ടാകുന്ന വർഷമാണ്. പുതിയ വാഹനം വാങ്ങുവാനുള്ള സാധ്യത ഉണ്ടാകും. വ്യവസായങ്ങൾ തുടങ്ങുവാനുള്ള സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം പൊതുവെ ശാന്തവും സമാധാനപൂർണ്ണവുമായിരിക്കും.
അവിട്ടം
ഗുണദോഷ സമ്മിശ്രമായ ഫലമായിരിക്കും. ഉദ്യോഗാർത്ഥികൾക്ക് പുതിയ തൊഴിൽ നേടുവാൻ ചില വിഷമതകളൊക്കെ ഉണ്ടാകും പൂർവ്വിക സ്വത്ത് അനുഭവിക്കാനുള്ള യോഗം കാണുന്നു. പുതുതായി വ്യവസായങ്ങൾ തുടങ്ങാതിരിക്കുന്നതാണ് ഉത്തമം. അതുപോലെ പങ്കു കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കുറച്ചു ശ്രദ്ധ വേണ്ട കാലമാണ്. വിദേശയാത്രയ്ക്കുള്ള യോഗം കാണുന്നുണ്ട്.
വിവാഹ ജീവിതം ആഗ്രഹിക്കുന്നവർക്ക് കാലം അനുകൂലമാണ്. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ തേടി വരും.
ചതയം
പൊതുവെ ഗുണ ദോഷ സമ്മിശ്രമായ ഫലമാണ് കാണുന്നത്. എന്നിരുന്നാലും പുതിയ തൊഴിൽ ലഭിക്കുവാനുള്ള സാധ്യത കാണുന്നുണ്ട്. മറ്റുള്ളവരുടെ കുറവുകൾ കണ്ടു പിടിക്കുകയും വിമർശിക്കുകയും ചെയ്യുന്ന സ്വഭാവം വെടിഞ്ഞു ആത്മസംയമനത്തോടെ പ്രവർത്തിക്കുക.
വസ്തുക്കളും വാഹനങ്ങളും വാങ്ങുവാനുള്ള സാധ്യത കാണുന്നുണ്ട്. വിദ്യാർത്ഥികൾക്ക് കാലം അനുകൂലമാണ്. പ്രായാധിക്യം മൂലമുള്ള ചില വിഷമതകൾ ഒഴിച്ചാൽ പൊതുവെ ചതയം നക്ഷത്രക്കാർക്ക് ആരോഗ്യ സ്ഥിതിയിൽ വ്യാകുലപ്പെടേണ്ടതില്ല.
പൂരുരുട്ടാതി
കുറെയൊക്കെ ഗുണപ്രദമായ വർഷമാണ് വരാൻ പോകുന്നത്. തൊഴിൽ രംഗത്തു നല്ല രീതിയിൽ ശോഭിക്കുവാനുള്ള വർഷമാണ് വരാൻ പോകുന്നത്. സ്വന്തമായി വ്യവസായം ചെയ്യുന്നവർക്ക് ലാഭകരമായി അതിനെ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും. വിദേശ ഉദ്യോഗത്തിനു സാധ്യതയുള്ള വർഷമാണ്. ഗൃഹ നിർമ്മാണത്തിന് സാധ്യതയുണ്ട്.
വിദ്യാർത്ഥികൾക്കും പൊതുവെ അനുയോജ്യമായ കാലമാണ്. ഉപരി പഠനത്തിനുള്ള അവസരം വന്നു ചേരും. കുടുംബത്തിൽ പൊതുവെ സന്തോഷകരമായ അവസ്ഥ നില നിൽക്കും.
ഉത്രട്ടാതി
ഗുണദോഷ സമ്മിശ്രമായ ഫലമായിരിക്കും. ചെയ്തു കൊണ്ടിരിക്കുന്ന തൊഴിലിൽ ഉയർച്ചയുണ്ടാകുവാനും കൂടുതൽ മെച്ചപ്പെട്ട തൊഴിൽ ലഭിക്കുവാനുമുള്ള സാധ്യതയുണ്ട്. ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.
വ്യവസായികൾക്ക് കാലം അനുകൂലമാണ്, ലാഭകരമായ പുതിയ സംരംഭങ്ങൾ തുടങ്ങും. പുതിയ ഗൃഹം നിർമ്മിക്കുവാനും വാഹനം വാങ്ങുവാനുമുള്ള യോഗമുണ്ട്. സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടാനുള്ള സാധ്യത കാണുന്നുണ്ട്. വിദ്യാർത്ഥികൾക്കും കാലം അനുകൂലമാണ്. ഉപരിപഠനത്തിനു ശ്രമിക്കുന്നവർക്ക് അത് സാധ്യമാകും.
രേവതി
വിഷുഫലം വളരെ അനുകൂലമായാണ് കാണുന്നത്. പുതിയ ജോലിക്കു ശ്രമിക്കുന്നവർക്ക് അത് ലഭിക്കുവാനുള്ള സാധ്യതയുണ്ട്. വിദേശത്തു ജോലി ലഭിക്കുവാനുള്ള സാധ്യതയും കാണുന്നു.
ബിസിനസ്സ് വിപുലീകരിക്കുവാനുള്ള സാധ്യതയുണ്ട്. രോഗങ്ങൾക്ക് സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് പൊതുവെ നല്ല കാലമാണ്. ശ്രദ്ധയോടു കൂടി ഉപരി പഠന വിഷയങ്ങൾ തിരഞ്ഞെടുക്കുക. വിവാഹം മുടങ്ങിക്കിടക്കുന്ന ആളുകൾക്ക് ഈ വർഷം വിവാഹം നടക്കും.